റൂഹാ മൗണ്ട്: മനുഷ്യാവകാശ ലംഘനത്തിന് പേരുകേട്ട പാകിസ്ഥാനിൽ നിന്നും വീണ്ടും ഒരു ക്രൂരത. ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്ത് അറുപതുകാരൻ. പതിനഞ്ചു വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ശേഷം വിവാഹം ചെയ്തു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുറച്ചുനാൾ മുൻപാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്.
അറുപതു വയസ്സുള്ള റാണാ തയ്യബ് എന്നയാളാണ് പ്രതി. പെൺകുട്ടി വീട്ടുജോലിക്കാരിയായി വേല ചെയ്തിരുന്ന നൈല അംബ്രീന്‍ എന്ന സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ ഭര്‍ത്താവാണ് റാണാ തയ്യബ്. പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് പതിവായിട്ടും, കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ കമ്മീഷനും, പഞ്ചാബ് പ്രവിശ്യാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ബ്യൂറോയും കാണിക്കുന്ന അലംഭാവത്തെ അക്മല്‍ ഭട്ടി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകളാണ് വര്‍ഷംതോറും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ഇരയായി കൊണ്ടിരിക്കുന്നത്. 2021-22 കാലയളവില്‍ സംശയാസ്പദമായ അറുപതോളം മതപരിവര്‍ത്തന കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നു ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 70% പെണ്‍കുട്ടികളും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് ‘ഓപ്പണ്‍ഡോഴ്സ്’ പുറത്തുവിട്ട 2023-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏഴാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.