പാലക്കാട് : പാലക്കാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന പാലക്കാട് അഭിഷേകാഗ്നി കൺവെൻഷന് ഇന്ന് (2023 മാർച്ച് 28) ആരംഭം കുറിച്ചു.
പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷൻ ഇന്ന് 04:30 ന് ജപമാലയോട് കൂടി ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. Praise and Worship ശുശ്രൂഷയ്ക്ക് ബ്ര. സാബു കാസർഗോഡ് നേതൃത്വം നൽകി. തുടർന്നുള്ള ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി.
നാലു ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷൻ എല്ലാ ദിവസവും 5:00 മണിയ്ക്ക് വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച് 09:30 ന് ആരാധയോട് കൂടി സമാപിക്കുന്നു. 2023 മാർച്ച് 31 വെള്ളിയാഴ്ച കൺവെൻഷൻ സമാപിക്കും.