പാലക്കാട്: ദൈവാനുഗ്രഹത്തിന്റെ രണ്ടാം ദിനം – പാലക്കാട് അഭിഷേകാഗ്നി കൺവെൻഷൻ രണ്ടാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. വൈകിട്ട് 04:30 ന് ജപമാലയോട് കൂടി ആരംഭിച്ച കൺവെൻഷൻ 09:30 ന് ആരാധനയോട് കൂടി സമാപിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട ആന്റോ അച്ചൻ നേതൃത്വം നൽകി. തുടർന്നുള്ള ധ്യാന ശുശ്രൂഷകൾ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിച്ചു. പൊതുവായ ശുശ്രൂഷകൾക്ക് ശേഷം വട്ടായിലച്ചൻ ദൈവജനത്തിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു.