പാലക്കാട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന പാലക്കാട് അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് സമാപിക്കുന്നു. 2023 മാർച്ച് 28 ചൊവ്വാഴ്ച്ച ആരംഭിച്ച നാലുദിവസം നീണ്ടുനിന്ന കൺവെൻഷനാണ് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ പള്ളിയിൽ ഇന്ന് (2023 മാർച്ച് 31 വെള്ളി) സമാപിക്കുന്നത്.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ വചന പ്രഘോഷണത്തിനും സൗഖ്യശുശ്രൂഷയ്ക്കും നേതൃത്വം നൽകും. സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സോജി ഓലിക്കലും വചന ശുശ്രൂഷയിൽ സഹായിക്കും. 4:00 മണിയ്ക്ക് കുരിശിന്റെ വഴിയോടുകൂടി ആരംഭിക്കുന്ന ധ്യാനം രാത്രി 9:30ന് ആരാധനയോടെ സമാപിക്കും. തുടർന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ദൈവജനത്തെ പ്രത്യേകം കണ്ട് തലയിൽ കൈവച്ചു പ്രാർത്ഥിക്കും.
സമാപനദിനമായ ഇന്നത്തെ ശുശ്രൂഷയിൽ രോഗികൾക്കും, പഠിക്കുന്ന കുട്ടികൾക്കും, കുടുംബങ്ങൾക്കും, ബിസിനസ്സ് മേഖലയിൽ ഉള്ളവർക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടും.