പാലക്കാട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന പാലക്കാട് അഭിഷേകാഗ്നി കൺവെൻഷന്റെ സമാപനദിനത്തിൽ കത്തീഡ്രൽ ഇടവക കൺവെൻഷൻ ടീം കൺവെൻഷന്റെ ആരംഭത്തിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടും ബഹുമാനപ്പെട്ട ജോഷി പുലിക്കോട്ടിൽ അച്ചനോടുമൊപ്പം പ്രാർത്ഥിച്ചൊരുങ്ങി.
2023 മാർച്ച് 28 ചൊവ്വാഴ്‌ച ആരംഭിച്ച കൺവെൻഷൻ നാലുദിനങ്ങൾ പിന്നിട്ട് ഇന്ന് (2023 മാർച്ച് 31 വെള്ളി) 09:30 ന് ആരാധനയോടെ സമാപിക്കുന്നു. വലിയ ദൈവാനുഗ്രഹങ്ങൾ നിറഞ്ഞ ഒരു കൺവെൻഷനാണ് കത്തീഡ്രൽ ഇടവക ഈ നാലുദിനങ്ങളിൽ ആയി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാപകൽ കൺവെൻഷനുവേണ്ടി ഒരു മടുപ്പും വകവെയ്ക്കാതെ അധ്വാനിക്കുന്ന ഒരു വലിയ കൺവെൻഷൻ ടീം ആണ് പാലക്കാട് കത്തീഡ്രൽ ഇടവകയിൽ ഉള്ളത്.
കൺവെൻഷനിൽ സംബന്ധിക്കുന്നതിനായി കത്തീഡ്രൽ പള്ളിയിലേയ്ക്ക് വന്ന ദൈവജനത്തിന്റെ മുഴുവൻ കാര്യങ്ങളിലും മുഴുവൻ സമയവും കൺവെൻഷന്റെ ജനറൽ കൺവീനർ ആയ ബ്രദർ റെജി അറയ്ക്കലിന്റെ നേതൃത്വത്തിൽ കത്തീഡ്രലിലെ കൺവെൻഷൻ ടീം ശ്രദ്ധാലുക്കളായിരുന്നു.