പാലക്കാട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നാല് ദിനങ്ങൾ നീണ്ടുനിന്ന പാലക്കാട് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2023 മാർച്ച് 31 വെള്ളി) സമാപിച്ചു. പാലക്കാട് പട്ടണത്തിൽ വലിയ അനുഗ്രഹമായി അഭിഷേകാഗ്നി കൺവെൻഷൻ മാറി. പാലക്കാട് ഫൊറോനയിലെ ദൈവജനം മുഴുവനും കൺവെൻഷനിൽ പങ്കെടുത്തു. പള്ളിക്കകവും പുറവും ദൈവജത്തെ കൊണ്ട് നിറഞ്ഞിരുന്നതായി ബഹുമാനപ്പെട്ട ജോഷി അച്ചൻ വ്യക്തമാക്കി.
വചനം കേൾക്കാനാഗ്രഹിച്ച് വന്ന ഒരു വലിയ സമൂഹം തന്നെ ഈ പാലക്കാട് പട്ടണത്തിൽ ഉണ്ട് എന്നത് അഭിമാനിക്കാൻ വകയുള്ള വലിയ കാര്യമാണ് എന്ന് ജോഷി അച്ചൻ വ്യക്തമാക്കി. പരിശുദ്ധാത്മാവ് നിറഞ്ഞു നിന്ന വലിയ നാലുദിനങ്ങളാണ് കടന്നുപോയതെന്നും തുടർന്നും പ്രാർത്ഥനയിൽ ഈ ഉണർവോടെ നിലനിൽക്കാൻ ദൈവജനത്തിന് കഴിയട്ടെ എന്നും അച്ചൻ ആശംസിച്ചു.