പാലക്കാട് : 2023 മാർച്ച് 28 മുതൽ 31 വരെ നടത്തപ്പെട്ട ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകിയ പാലക്കാട് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ സമാപിച്ചു. പാലക്കാട് പട്ടണത്തിന് വലിയൊരു ഉണർവിന് അഭിഷേകാഗ്നി കൺവെൻഷൻ കാരണമായി.
കൺവെൻഷന്റെ നാലുദിനങ്ങൾ വലിയ അഭിഷേകത്തിന്റെയും അനുഗ്രഹത്തിന്റെയും വലിയ ദിനങ്ങൾ ആയിരുന്നുവെന്ന് കൺവെൻഷൻ ജനറൽ കൺവീനർ റെജി അറയ്ക്കൽ വ്യക്‌തമാക്കി. കൺവെൻഷന്റെ വിജയത്തിന് പിന്നിൽ കത്തീഡ്രൽ വികാരി ബഹുമാനപ്പെട്ട ജോഷി പുലിക്കോട്ടിൽ അച്ചന്റെ കഠിന പ്രയത്നം മറക്കാനാവില്ലെന്ന് റെജി അറയ്ക്കൽ കൺവെൻഷൻ ജനറൽ കൺവീനർ റെജി അറയ്ക്കൽ ഓർമിപ്പിച്ചു. അതോടൊപ്പം അസിസ്റ്റന്റ് വികാരി ടിറ്റോ അച്ചനും നൂറോളം വരുന്ന കത്തീഡ്രലിലെ കൺവെൻഷൻ ടീമിന്റെയും വലിയൊരു കഠിനാധ്വാനമാണ് ഈ കൺവെൻഷന്റെ വിജയമെന്നും റെജി അറയ്ക്കൽ വ്യക്‌തമാക്കി.
പാലക്കാട് ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരങ്ങൾ കൺവെൻഷനിൽ പങ്കെടുത്തത് പാലക്കാടിന് വലിയൊരു അനുഗ്രഹമായതായും ജനറൽ കൺവീനർ റെജി അറയ്ക്കൽ ഓർമിപ്പിച്ചു.