1566ൽ ഇറ്റലിയിലെ ഫ്ലോറെൻസിൽ ജനിച്ച വിശുദ്ധ മേരി മഗ്ദലേന അവളുടെ പത്താം വയസ്സിൽ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ആദ്യകുർബാന സ്വീകരണം നടന്ന അതേ വർഷം തന്നെ അവൾ യേശുവിനുവേണ്ടി ജീവിതകാലം മുഴുവൻ ഒരു കന്യകയായി ജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.16ആം വയസ്സിൽ ഒരു കർമലീത്ത മഠത്തിൽ ചേർന്ന വിശുദ്ധ മഠത്തിൽ പ്രവേശിച്ച ഉടൻ തന്നെ രോഗിണിയായി.കട്ടിലിൽ കിടന്നുകൊണ്ടാണ് അവൾ തന്റെ പ്രഥമവ്രതവാഗ്ദാനം നടത്തിയത്. അവൾക്ക് രോഗമുക്തി ലഭിച്ചതിനുശേഷം അസാധാരണങ്ങളായ ചില സംഭവവികാസങ്ങൾ അവളിലുണ്ടായി. കുർബാന സ്വീകരണത്തിനുശേഷം രണ്ട് മണിക്കൂർ നേരത്തേക്ക് വിശുദ്ധ, ദൈവവുമായി ഐക്യത്തിലാകുന്നതിന്റെ ഹർഷപാരാവശ്യത്തിൽ ലയിച്ചിരുന്നു.40 ദിവസങ്ങൾ തുടർച്ചയായി ഇതുപോലെ സംഭവിച്ചിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ വിശുദ്ധയ്ക്ക് വെളിപ്പെട്ടിരുന്ന ആത്മീയ രഹസ്യങ്ങൾ 4 പുസ്തകങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.പരഹൃദയജ്ഞാനം, പ്രവചനവരം എന്നീ വരങ്ങൾ ഉണ്ടായിരുന്ന വിശുദ്ധ താൻ മഠാധിപയായിരുന്ന കാലത്ത് അച്ചടക്കത്തിനും ഉപവിപ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യം കല്പിച്ചിരുന്നു.1607ലായിരുന്നു വിശുദ്ധയുടെ മരണം.1699ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-mary-magdalene-de-pazzi-721
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount