വടക്കൻ ഇറ്റലിയിലെ പിയാസെന്‍സായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ കോണ്‍റാഡ് ജനിച്ചത്.അദ്ദേഹത്തിന്റെ ഭാര്യ യൂഫ്രൻസിയയും ഒരു ഉന്നതകുലജാതയായിരുന്നു. ഒരിക്കല്‍ നായാട്ടിനിടയില്‍ ഇദ്ദേഹം കൊളുത്തിയ തീ മൂലം അടുത്തുള്ള ഒരു വയല്‍ കത്തി നശിക്കുവാനിടയായി. ഭയചകിതനായ അദ്ദേഹം അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.എന്നാല്‍ ചിലര്‍ കൂടി ഒരു പാവപ്പെട്ട മനുഷ്യനില്‍ ഈ കുറ്റം ചുമത്തുകയും അയാളെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.ഇതറിഞ്ഞ വിശുദ്ധൻ അയാളുടെ ജീവൻ രക്ഷിക്കാനായി സധൈര്യം മുന്‍പോട്ടു വരികയും തന്റെ തെറ്റു ഏറ്റു പറയുകയും ചെയ്തു. ഇതിനു പരിഹാരമായി അദ്ദേഹത്തിന് തന്റെ സ്വത്തു മുഴുവന്‍ വില്‍ക്കേണ്ടി വന്നു.
ഈ സംഭവത്തിന് ശേഷം വിശുദ്ധനും അദ്ദേഹത്തിന്റെ ഭാര്യയും ആത്മീയ ജീവിതം നയിക്കുവാനുള്ള തീരുമാനമെടുത്തു. അതിന്‍ പ്രകാരം വിശുദ്ധന്റെ ഭാര്യ ഫ്രാന്‍സികന്‍ മൂന്നാം സഭയില്‍ ചേരുകയും ഒരു സന്യാസിനിയാവുകയും ചെയ്തു.വിശുദ്ധനാവട്ടെ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേർന്ന് താപസജീവിതം നയിക്കുകയും ചെയ്തു.കോൺറാഡിന്റെ വിശുദ്ധിയെയും രോഗശാന്തിവരത്തെയും പറ്റിയുള്ള വാർത്തകൾ പ്രചരിച്ചതോടെ അനേകം ആളുകൾ അദ്ദേഹത്തെ കാണാൻ വന്നു തുടങ്ങി.എന്നാൽ കൂടുതൽ ഏകാന്തത ലക്ഷ്യമാക്കി അദ്ദേഹം സിസിലിയിലെ മറ്റൊരു പ്രദേശത്തേക്ക് പിൻവാങ്ങുകയും 36 വർഷത്തോളം തനിക്കുവേണ്ടിയും ലോകം മുഴുവനുംവേണ്ടിയുമുള്ള പ്രാർത്ഥനകളും പരിഹാരവുമായി അവിടെ കഴിഞ്ഞുകൂടുകയും ചെയ്തു.1351ൽ ക്രൂശിതരൂപത്തിനു മുൻപിൽ മുട്ടുകുത്തിനിന്നുകൊണ്ടാണ് വിശുദ്ധൻ മരണത്തെ പുൽകിയത്.1625ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/780
https://www.catholicnewsagency.com/saint/st-conrad-of-piacenza-152
https://catholicfire.blogspot.com/2015/02/st-conrad-of-piacenza-holy-hermit-and.html?m=1
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount