1156ൽ ഇറ്റലിയിലെ പിസയിൽ ജനിച്ച ഈ വിശുദ്ധയ്ക്ക് ചെറുപ്പത്തിൽ തന്നെ യേശുവിന്റെയും പരി. അമ്മയുടെയും ദർശനങ്ങൾ ലഭിച്ചിരുന്നു. പത്താം വയസ്സിൽ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിൽ ചേർന്ന വിശുദ്ധ പതിനാലാമത്തെ വയസ്സിൽ വിശുദ്ധനാട് സന്ദർശിച്ചു. തുർക്കികൾക്കെതിരെയുള്ള കുരിശുയുദ്ധത്തിൽ പങ്കെടുക്കുന്ന തന്റെ പിതാവിനെ കാണുന്നതിനുകൂടിയായിരുന്നു ഈ സന്ദർശനം. അവിടെ വെച്ച് തുർക്കികളാൽ തടവിലാക്കപ്പെട്ട വിശുദ്ധയെ കുറച്ച് ക്രിസ്ത്യാനികൾ ചേർന്ന് പിന്നീട് മോചിപ്പിച്ചു. തുടർന്ന് റോമിലും സ്പെയിനിലുമുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് ഒൻപതിലകം തവണ തീർത്ഥാടനം നടത്തിയ വിശുദ്ധ അനേകം തീർഥാടകസംഘങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. 1207ൽ തന്റെ അമ്പതാമത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://catholicfire.blogspot.com/2013/05/st-bona-of-pisa.html
https://catholic.net/op/articles/3614/cat/1205/st-bona-of-pisa.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount