Saturday, April 20, 2024

പുതിയ മതവിരുദ്ധ നിയമവുമായി ചൈന; ഓൺലൈൻ കുർബാനയ്ക്കും വിലക്ക്.

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

റൂഹാ മൗണ്ട്: ചൈനയില്‍ വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കടിഞ്ഞാണ്‍ ഇട്ടുകൊണ്ട് പുതിയ വിലക്കുകള്‍ പ്രഖ്യാപിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ ഓഫ് റിലീജിയസ് അഫയേഴ്സ് ഡിസംബര്‍ 20-ന് പ്രഖ്യാപിച്ച വിലക്കുകള്‍ 2022 മാര്‍ച്ച് 1 മുതലാണ് പ്രാബല്യത്തില്‍ വരിക. വിശുദ്ധ കുര്‍ബാന, ഇതര ചടങ്ങുകള്‍, വൈദിക സന്യസ്തരുടെ രൂപീകരണം, ചൈനീസ് സംസ്കാരത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ പറയുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങിയവയെ പുതിയ വിലക്കുകള്‍ ബാധിക്കും. ഓണ്‍ലൈനിലൂടെയുള്ള വിശ്വാസപരമായ പ്രവര്‍ത്തനങ്ങളേയാണ് കൂടുതലായി ബാധിക്കുക.

ഓണ്‍ലൈനിലൂടെയുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമായി വരുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. പുതിയ വിലക്കുകള്‍ക്ക് ഡിസംബര്‍ മൂന്നിനാണ് കേന്ദ്ര ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ താല്‍പ്പര്യപ്രകാരമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെന്നു ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസത്തിന്റെ ആരംഭത്തില്‍ നടന്ന നാഷ്ണല്‍ റിലീജിയസ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തക സമിതിയില്‍ മതങ്ങളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) യുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഷി ജിന്‍പിങ് സൂചിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണെന്ന കാര്യം മതങ്ങള്‍ മനസ്സിലാക്കണമെന്നും വിദേശ സ്വാധീനങ്ങളെ ഉപേക്ഷിക്കണമെന്നും ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വഴി മതപരമായ വിവരങ്ങള്‍ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രൊവിന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിലീജിയസ് അഫയേഴ്സിന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രത്യേക ലൈസന്‍സ് ലഭിച്ചാല്‍ മാത്രമേ ഇനിമുതല്‍ സെമിനാരികള്‍ക്കും, ദേവാലയങ്ങള്‍ക്കും, വ്യക്തികള്‍ക്കും വിശ്വാസപരമായ ചടങ്ങുകളും പ്രസംഗങ്ങളും, ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്യുവാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈനിലൂടെ മതപരമായ കാര്യങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനും, ചൈനയിലുള്ള വിദേശ സംഘടനകളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്.

മതങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമായി സാംസ്കാരികവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ് ഈ വിലക്കുകളെന്ന കാര്യം വ്യക്തമാണ്. സഭാധികാരികള്‍ക്കും, വൈദികര്‍ക്കും, സന്യാസിമാര്‍ക്കും, മെത്രാന്മാര്‍ക്കുമുള്ള അറിയിപ്പ് ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. 2018-ലും മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2018-ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പിട്ട ഉടമ്പടി 2020 ഒക്ടോബറില്‍ പുതുക്കുകയുണ്ടായെങ്കിലും ക്രിസ്ത്യന്‍ സഭകളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ യാതൊരു കുറവും വന്നിട്ടില്ല.

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111