Tuesday, December 5, 2023

പ്രതിഷേധം ഫലം കണ്ടു; വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി.

Must read

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളും ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിലെ സാമൂഹിക പരിഷ്കർത്താക്കൾക്കും നവോത്ഥാന നായകർക്കുമൊപ്പം ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിൽ നവോത്ഥാന നായകരുടെ സംഭാവന സംബന്ധിച്ച ഭാഗത്തുനിന്നു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനക ൾ ഒഴിവാക്കിയതു ശരിയായില്ലെന്നും ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമുള്ള പിജെ ജോസഫിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം സമഗ്ര സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്കു കടക്കുകയാണെന്നും ഇതുവരെ നേടിയ സാമൂഹിക, സാംസ്കാരിക നവോത്ഥാന പുരോഗമന ആശയങ്ങൾ ഊന്നൽ നൽകിയാലും സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുകയെന്നും മന്ത്രി മറുപടി നൽകി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നവോത്ഥാന നായകന്‍മാര്‍ക്ക് ഒപ്പം ചാവറയച്ചന്റെ സംഭാവനയും ഉൾപ്പെടുത്തും. നിലവിലെ പാഠപുസ്തകങ്ങൾ 2013 ലെ നയരേഖയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ 2014 മുതൽ ഉപയോഗിച്ചു വരുന്നു. ഈ കാലയളവിൽ 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ചില മെച്ചപ്പെടുത്തലുകൾ 2019ൽ വരുത്തിയതല്ലാതെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വരുത്തിയില്ല.

അതായത് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം 2014 മുതൽ ഒരു മാറ്റവും വരുത്താതെ തുടരുന്നു. ഏഴാംക്ലാസ് സാമൂഹ്യശാസ്ത്ര ചരിത്രഭാഗത്തു നിന്നും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകൾ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് യാതൊരു മാറ്റവും വരുത്തിയില്ല. നിലവിൽ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ സാമൂഹിക പരിഷ്കർത്താക്കളുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ‘നവകേരള സൃഷ്ടിക്കായി’ എന്ന എട്ടാം അധ്യായത്തില്‍ കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ള ഭാഗത്ത് നിന്നാണ് ചാവറയച്ചനെ ഒഴിവാക്കിയത്. ഇതിനെതിരെ കേരളമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.

More articles

Latest article

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111