Saturday, April 13, 2024

പ്രതിസന്ധിഘട്ടങ്ങളിൽ ദൈവവിശ്വാസം മുറുകെപ്പിടിച്ച വ്യക്തി; ശ്രീ. ഉമ്മൻ ചാണ്ടി ഇനി ഓർമ്മ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ പരിശ്രമിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഉമ്മൻ ചാണ്ടി സാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വർഷം എം.എൽ.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി സാർ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളിൽ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

രാഷ്ട്രീയപ്രവര്‍ത്തകരുടെയിടയിൽ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലർത്തിയിരുന്നില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്നങ്ങളിൽ ദൈവഹിതത്തിനു അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മൻ ചാണ്ടിയെ തങ്ങളുടെ സ്മരണയിൽ എന്നും നിലനിർത്തുമെന്നതിൽ സംശയമില്ല. ഉമ്മൻ ചാണ്ടിസാറിന്റെ പാവനസ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികൾ അര്‍പ്പിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111