റൂഹാ മൗണ്ട്: രണ്ടുവർഷം മുൻപ് പ്രളയമുണ്ടായപ്പോൾ പാലാ ബിഷപ്‌സ് ഹൗസിനു മുന്നിൽ ഉണ്ടായ വെള്ളക്കെട്ടിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിനെതിരെ സംഘടിത സൈബർ ആക്രമണം. സംസ്ഥാനം ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ വിഷം ചീറ്റുകയാണ് ഒരുകൂട്ടം ആളുകൾ. നാർക്കോട്ടിക് ജിഹാദിനെതിരെ അഭിവന്ദ്യ പിതാവ് നടത്തിയ ശക്തമായ പ്രതികരണങ്ങളിൽ കുറിക്കുകൊണ്ട ചിലരാണ് ഈ ദുഷ്പ്രചരണങ്ങൾക്കും സൈബർ ആക്രമണത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്.
മുന്‍ പ്രളയകാലത്ത് പാലായില്‍ വെള്ളം കയറിയ സമയത്ത് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവും ഏതാനും വൈദികരും ബിഷപ്പ് ഹൗസിന് മുന്നിലെ വെള്ളത്തിലൂടെ പുറത്തേക്ക് നീങ്ങുന്ന സമയത്ത് പകര്‍ത്തിയ ചിത്രം നിരവധി തീവ്ര ചിന്താഗതിയുള്ളവരുടെ പേജുകളിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഫേസ്ബുക്ക് പേജുകളിലും കടുത്ത വിദ്വേഷമുളവാക്കുന്ന വിഷലിപ്തമായ വാക്കുകളോടെയാണ് ഷെയര്‍ചെയ്തിട്ടുളത്. കൂടാതെ കോട്ടയം ജില്ലയില്‍ കനത്ത മഴയും വെള്ളപ്പൊക്കം ഉണ്ടാകുവാന്‍ കാരണം ബിഷപ്പിന്റെ നാര്‍ക്കോ ജിഹാദ് ആണെന്നും ബിഷപ്പിനും നാടിനുമുള്ള ശിക്ഷയാണെന്നും സോഷ്യൽ മീഡിയയിലൂടെ എഴുതിപ്പിടിപ്പിക്കുന്നത് ഈ ദുരിതകാലത്തെ ഏറ്റവും വേദനാജനകമായ കാഴ്ചയാണ്. ഇത്തരം നീചമായ ദുഷ്പ്രചരണങ്ങൾക്കെതിരെ ശക്തമായ എതിർപ്പുകളാണ് സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്.