Wednesday, February 21, 2024

ഫാത്തിമ മാതാവ് – May 13

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1917-ൽ പോർച്ചുഗലിലെ ഫാത്തിമ എന്ന ചെറിയ ഗ്രാമത്തിൽ പരിശുദ്ധ അമ്മ മൂന്ന് ഇടയകുട്ടികൾക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ വാർഷികമാണ് മെയ് 13ആം തീയതി. 9 വയസ്സുള്ള ലൂസിയയ്ക്കും അവളുടെ ബന്ധുക്കളായ 8 വയസുകാരൻ ഫ്രാൻസിസ്കോയ്ക്കും അവന്റെ സഹോദരി ആറുവയസുകാരി ജസീന്തയ്ക്കും പരി. അമ്മ 1917 മെയ് 13 നും 1917 ഒക്ടോബർ 13 നും ഇടയിൽ ആറ് തവണ പ്രത്യക്ഷപ്പെട്ടു.1917 മെയ് 13ന് കുട്ടികൾക്ക് ലഭിച്ച ആദ്യ ദർശനത്തിൽ പരിശുദ്ധ അമ്മ പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുവാനും അതിനുവേണ്ടി സഹനങ്ങൾ സ്വീകരിക്കുവാനും, യുദ്ധം അവസാനിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാനും അവരോട് ആവശ്യപ്പെട്ടു.
അടുത്തമാസം പതിമൂന്നാം തീയതി നടന്ന രണ്ടാമത്തെ ദർശനത്തിൽ നരകത്തിൽ പോയി നശിക്കുന്ന ആത്മാക്കൾക്ക് വേണ്ടി ജപമാലയുടെ ഓരോ ദശകത്തിനും ശേഷം ‘ഓ എന്റെ ഈശോയെ..’ എന്ന പ്രാർത്ഥന ചൊല്ലുവാൻ പരിശുദ്ധ അമ്മ കുട്ടികളോട് ആവശ്യപ്പെട്ടു. ജൂലൈ മാസം നടന്ന മൂന്നാമത്തെ ദർശനത്തിൽ നരകത്തിന്റെ ദർശനം പരിശുദ്ധ അമ്മ കുട്ടികൾക്ക് നൽകി.നരകത്തിലെ ഈ പീഡകളിൽ നിന്ന് രക്ഷപ്പെടുന്നതിന് എല്ലാവരോടും മാനസാന്തരത്തിന് ആഹ്വാനം ചെയ്ത പരിശുദ്ധ അമ്മ, റഷ്യയെ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുവാനും നിർദ്ദേശിച്ചു. ആളുകൾ ദർശനങ്ങളുടെ പിറകെ പോകുന്നത് തടയുന്നതിനായി ആ ദേശത്തെ മേയർ ദർശകരായ കുട്ടികളെ ജയിലിൽ അടച്ചെങ്കിലും ജനരോഷത്തെ തുടർന്ന് വിട്ടയക്കേണ്ടിവന്നു. അടുത്ത ദർശനത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും പരിഹാരം ചെയ്യുവാനും ആവശ്യപ്പെട്ട പരിശുദ്ധ അമ്മ തുടർന്നുള്ള ദർശനത്തിൽ ഒരു വലിയ അടയാളം നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഒക്ടോബർ മാസം പതിമൂന്നാം തീയതി നടന്ന അവസാന ദർശനത്തിന് സാക്ഷ്യം വഹിക്കാൻ 70000ഓളം ആളുകൾ തടിച്ചുകൂടി. പെരുമഴ പെയ്തുകൊണ്ടിരുന്നെങ്കിലും ആളുകൾ കുട പിടിച്ചുകൊണ്ട് ജപമാല ചൊല്ലി ദർശനത്തിനായി ഒരുങ്ങി. ഞാൻ ജപമാല രാജ്ഞി ആണെന്ന് പറഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ യുദ്ധം ഉടൻ അവസാനിക്കും എന്നും പറഞ്ഞു. തുടർന്ന് സൂര്യൻ ഒരു വെള്ളിത്തളിക പോലെ കാണപ്പെടുകയും തുടർന്ന് അത് നൃത്തം ചെയ്യാൻ തുടങ്ങുകയും ചെയ്തു.തുടർന്ന് ഭൂമിക്കുനേരെ സൂര്യൻ പാഞ്ഞടുക്കുന്നത് കണ്ട ജനങ്ങൾ ഒന്നടങ്കം നിലവിളിക്കുകയും തങ്ങളുടെ പാപങ്ങളോർത്ത് പശ്ചാത്തപിക്കുകയും ചെയ്തു. തുടർന്ന് സൂര്യൻ പഴയ സ്ഥിതിയിലാകുകയും, അതേസമയം തന്നെ അനേകം രോഗശാന്തികൾ നടക്കുകയും ചെയ്തു.1930ലാണ് ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം സഭ ഔദ്യോഗികമായി അംഗീകരിച്ചത്.

ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/our-lady-of-fatima-485

Our Lady of Fatima

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111