റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുവേണ്ടി പാലക്കാട് പട്ടണം ഒരുങ്ങുന്നു. പാലക്കാട് ഫൊറോനായുടെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 28 മുതൽ 31 വരെ അഭിഷേകാഗ്നി കൺവെൻഷൻ നടത്തപ്പെടുന്നു. പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ പള്ളിയിൽ വെച്ചാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. വൈകിട്ട് 05:00 മണിയ്ക്ക് ആരംഭിക്കുന്ന കൺവെൻഷൻ രാത്രി 09:30 ന് സമാപിക്കുന്നു.
ഈസ്റ്ററിനോടനുബന്ധിച്ചുള്ള ഈ വലിയ നോമ്പിൽ പ്രാർത്ഥനായാലും ഉപവാസത്താലും ഈശോയുടെ ഉത്ഥാനത്തിൽ കൂടുതൽ അനുഗ്രഹം പ്രാപിക്കുവാൻ തിരുസഭയിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുവാൻ ഈ കൺവെൻഷനുവേണ്ടി പ്രാർത്ഥിച്ച് ഒരുങ്ങാം. ധ്യാനത്തിന് ഒരുക്കമായി 2023 ഫെബ്രുവരി 27 മുതൽ ഒരുമാസക്കാലത്തെ മധ്യസ്ഥ പ്രാർത്ഥന സെന്റ് റാഫേൽസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 04:30 ന് മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്.