റൂഹാ മൗണ്ട്: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് (2023 നവംബർ 03 വെള്ളി) ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു. രാവിലെ 07:45 ന് ജപമാലയോട് കൂടി കൺവെൻഷൻ ശുശ്രൂഷകൾ ആരംഭിച്ചു. ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, വിടുതൽ ശുശ്രൂഷകൾ, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ ശുശ്രൂഷകൾ ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷനിൽ നടത്തപ്പെട്ടു.
ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് പരിശുദ്ധ കുർബാനയുടെ ആരാധനയോട് കൂടി പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. തുടർന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ദൈവജനത്തെ കണ്ട് തലയിൽ കൈവച്ച് പ്രത്യേകം പ്രാർത്ഥിച്ചു.