റൂഹാ മൗണ്ട്: യു കെ യിലെ AFCM ലീഡേഴ്സിനുവേണ്ടിയുള്ള AFCM UK ഫാമിലി ഗ്രാൻഡ് കോൺഫറൻസ് 2023 സെപ്റ്റംബർ 23 ശനിയാഴ്ച യു കെ യിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ കോൺഫറൻസിന് നേതൃത്വം നൽകി. വട്ടായിലച്ചനോടൊപ്പം ബഹുമാനപ്പെട്ട ഷൈജു നടുവത്താനിയിൽ അച്ചൻ, AFCM ലീഡർമാരായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു യു കെ എന്നിവരും കോൺഫറൻസിന്റെ നേതൃത്വ നിരയിൽ ഉണ്ടായിരുന്നു. UK യിലെ ബെഥേൽ സെന്ററിൽ വെച്ചാണ് AFCM UK ഫാമിലി ഗ്രാൻഡ് കോൺഫറൻസ് നടത്തപ്പെട്ടത്. UK യിലെ AFCM കുടുംബങ്ങൾ മുഴുവനും കോൺഫറൻസിൽ പങ്കെടുത്തു.