റൂഹാ മൗണ്ട്: അനേക വർഷങ്ങളായി ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ശുശ്രൂഷ ചെയ്തുവരുന്ന ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ (PDM) അച്ചന്റെ അമ്മ (മേരി മത്തായി – 84) ഇന്ന് (2023 ജൂൺ 19) നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ധ്യാനശുശ്രൂഷകളിലും അഭിഷേകാഗ്നി കൺവെൻഷനുകളിലും സജീവ സാന്നിധ്യമായ അച്ചൻ 2021 മുതൽ PDM സന്യാസ സമൂഹത്തിലെ വൈദികനാണ്.
തന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തി വലുതാക്കി ഈ ഭൂമിയിൽ ഏല്പിക്കപ്പെട്ടിരുന്ന എല്ലാ ജോലിയും പൂർത്തിയാക്കി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അമ്മയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു. അതോടൊപ്പം അമ്മയുടെ വേർപാടിൽ ദുഃഖിക്കുന്ന അച്ചന്റേയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ PDM, AFCM, ASJM കുടുംബാംഗങ്ങൾ പങ്കുചേരുകയും ചെയ്യുന്നു.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് പഴയരിക്കണ്ടം സെന്റ് സെബാസ്ററ്യൻസ് ഇടവക ദേവാലയത്തിൽ നടത്തപ്പെടുന്നു.