റൂഹാ മൗണ്ട്: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഈ ആഴ്ചയിലെ ആന്തരീക സൗഖ്യ ധ്യാനം ആരംഭിച്ചു. 2023 ആഗസ്റ്റ് 06 ഞായറാഴ്ച ആരംഭിച്ച ധ്യാനം ആഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെ സമാപിക്കും. ഈ ആഴ്ചയിലെ ആന്തരീക സൗഖ്യ ധ്യാനം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനാണ് നയിക്കുന്നത്.
ഈ ആഴ്ചയിൽ അനേകമാളുകളാണ് ധ്യാനം ബുക്ക് ചെയ്ത് ധ്യാനത്തിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്നിരിക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനങ്ങൾ ഞായറാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കുന്നു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ധ്യാനം വെള്ളിയാഴ്ചകളിൽ രാവിലെ വിശുദ്ധ കുർബാനയോടെ 07:00 മണിയ്ക്ക് സമാപിക്കുന്നു.
ആന്തരിക സൗഖ്യ ധ്യാനത്തിൽ വിശുദ്ധ കുർബാന, കുമ്പസാരം, പരിശുദ്ധ കുർബാനയുടെ ആരാധന, വചനപ്രഘോഷണങ്ങൾ, സ്തുതിപ്പുകൾ, അഭിഷേകപ്രാർത്ഥനകൾ, രോഗശാന്തി ശുശ്രൂഷകൾ, വിടുതൽ ശുശ്രൂഷകൾ തുടങ്ങിയ ശുശ്രൂഷകളാണ് പ്രധാനമായും നടത്തപ്പെടുന്നത്.
സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്ന ധ്യാനങ്ങളിൽ സംബന്ധിക്കുന്നതിനായി www.sehion.in എന്ന വെബ്‌സൈറ്റിൽ കയറി ധ്യാനം ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ 8281473647,7034052995, 7034053274 എന്നീ നമ്പറുകളിൽ വിളിച്ച് ധ്യാനം ബുക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറുമായി ബന്ധപ്പെടുന്നതിന് 9495814133 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.