അട്ടപ്പാടി: സാഗർ രൂപതയുടെ മുൻ ബിഷപ്പും തൃശൂർ അരണാട്ടുകര ഇടവകാംഗവുമായ മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ നിര്യാതനായി. 19 കൊല്ലം സാഗർ രൂപതയുടെ ഇടയനായി അനേകരെ സുവിശേഷത്തിലേയ്ക്ക് നയിക്കുവാൻ പിതാവിന് സാധിച്ചു.
1960 മെയ് 17ന് ബാഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് അഭിവന്ദ്യ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആദ്യ നിമയനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസി. ഡയറക്ടറായിട്ടായിരുന്നു. 1987 ഫെബ്രുവരി 22ന് സാഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാതി.
തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.
ജീവിതത്തിൽ ഒരു നല്ല മിഷനറിയായും നല്ല ഇടയനുമായി മാതൃകപരമായ ശ്രേഷ്ഠപൗരോഹിത്യ ശുശ്രൂഷ നിർവഹിച്ച് കർത്താവിന്റെ സന്നിധിയിലേക്ക് മടങ്ങുന്ന മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ പിതാവിന് പ്രാർത്ഥനാഞ്ജലികൾ.