റൂഹാ മൗണ്ട്: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന ബെൽഫാസ്റ്റ് കൺവെൻഷൻ ഇന്നലെ (2023 ആഗസ്റ്റ് 18 വെള്ളി) ആരംഭിച്ചു. 18,19,20 തീയതികളിൽ ആയാണ് കൺവെൻഷൻ നടത്തപ്പെടുന്നത്.ഇന്നലെ രാവിലെ 9:00 മണിക്ക് ആരംഭിച്ച കൺവെൻഷൻ വൈകിട്ട് 5:00 മണിയ്ക്ക് സമാപിച്ചു.ഇന്ന് (2023 ആഗസ്റ്റ് 19) രാവിലെ 9:00 മണിക്ക് തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4:00 ന് സമാപിക്കും. സമാപന ദിനമായ നാളെ (2023 ആഗസ്റ്റ് 20) ഉച്ചയ്ക്ക് 12:30 ന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 07:30 ന് സമാപിക്കും.
അയർലണ്ടിലെ സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റിലുള്ള St. Bernadette’s പള്ളിയിലെ Rosetta Mass Centre ൽ വെച്ചാണ് കൺവെൻഷൻ നടത്തപ്പെടുന്നത്.