ബോഹേമിയായിലെ രാജകുമാരിയായിരുന്ന വി. ആഗ്നസ് 1211ലാണ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അനേകം രാജാക്കന്മാരും പ്രഭുക്കളും അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു.റോമൻ ചക്രവർത്തിയായിരുന്ന ഫ്രെഡറിക് രണ്ടാമൻ രാജാവ് അവളെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ അതിനെ എതിർത്ത അവൾ ഗ്രിഗറി ഒമ്പതാമൻ പാപ്പായുടെ സഹായം തേടി. പാപ്പായുടെ അഭ്യർത്ഥന മാനിച്ച് വിവാഹത്തിൽ നിന്ന് രാജാവ് പിന്മാറി. സന്യാസ ജീവിതത്തിനായി ഏറെ മോഹിച്ചിരുന്ന അവൾ 1236ൽ പ്രേഗിൽ ഫ്രാൻസിസ് സന്യാസിനികൾക്കായി ഒരു ആശ്രമം പണിതു. ഈ സഭാസമൂഹത്തിന്റെ സ്ഥാപകയായിരുന്നു വിശുദ്ധ ക്ലാര പ്രേഗിലെ പുതിയ ഭവനത്തിലേക്ക് 5 സന്യാസിനിമാരെ അയച്ചു. തുടർന്ന് മറ്റു ഏഴുപേരോടൊപ്പം ആഗ്നസും ഈ ആശ്രമത്തിൽ ചേർന്നു. പിന്നീട് അവൾ അവിടത്തെ ആശ്രമാധിപയായി തിരഞ്ഞെടുക്കപ്പെട്ടു.45 വർഷക്കാലം സന്യാസജീവിതം അനുഷ്ഠിച്ച അവൾ സഹോദരിമാർക്ക് ഭക്ഷണം ഒരുക്കുക, അവരുടെ വസ്ത്രങ്ങൾ അലക്കുക തുടങ്ങിയ അനേകം എളിമയുടെ പ്രവർത്തികൾ ചെയ്തുപോന്നു. ആശ്രമാധിപ എന്ന നിലയിൽ ദാരിദ്ര്യാരൂപിയുടെ അനുഷ്ഠാനത്തിൽ അവൾ വളരെ കാർക്കശ്യം പുലർത്തിയിരുന്നു.1282ലായിരുന്നു വിശുദ്ധയുടെ മരണം.1989ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ആഗ്നസിനെ വിശുദ്ധയായി നാമകരണം ചെയ്തു.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=529
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount