റൂഹാമൗണ്ട്: സെഹിയോൻ മിനിസ്ട്രീസിൻ്റെ ജനറൽ കോ- ഓർഡിനേറ്റർ, PDM റൂഹാ മൗണ്ട് മൊണസ്ട്രിയുടെ ജനറൽ കോ- ഓർഡിനേറ്റർ, AFCM ഇന്ത്യയുടെ നാഷ്ണൽ കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായി ശുശ്രൂഷ ചെയ്തു വരുന്ന ബ്രദർ റെജി അറയ്ക്കലിൻ്റെ ഭാര്യാമാതാവ് മേരി ആന്റണി (73) ഇന്ന് ശനിയാഴ്ച (25/03/23) 5.30 ന് നിര്യാതയായി.
മൃത സംസ്കാര ശുശ്രൂഷകൾ നാളെ (26-03-2023) ഉച്ചകഴിഞ്ഞ് 3:00 മണിയ്ക്ക് സെന്റ് റാഫേൽസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.
റെജി ബ്രദർ ശുശ്രൂഷയിൽ രാപകൽ അധ്വാനിക്കുമ്പോൾ അമ്മച്ചി മുഴുവൻ പിന്തുണയും കൊടുത്ത് റെജി ബ്രദറിൻ്റെ ഭാര്യക്കും മക്കൾക്കുമൊപ്പം താങ്ങും തണലുമായി നിന്ന് ദൈവം ഏൽപിച്ച എല്ലാ ജോലിയും പൂർത്തിയാക്കി ദൈവ സന്നിധിയിലേക്ക് യാത്രയായി. അമ്മയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം സെഹിയോൻ മിനിസ്ട്രീസും, PDM വൈദികരും, ബ്രദേഴ്സും, ASJM സിസ്റ്റേഴ്സും, ലോകമെമ്പാടുമുള്ള AFCM ശുശ്രൂഷകരും, PLR സംഘടനയും പങ്കുചേരുന്നു, പ്രാർത്ഥിക്കുന്നു.