1559ൽ നേപ്പിൽസിലെ ബ്രിണ്ടീസിയിൽ ജനിച്ച വിശുദ്ധന്റെ യഥാർത്ഥ പേര് ജൂലിയസ് സീസർ എന്നായിരുന്നു. വെനീസിലെ സെന്റ് മാർക്സ് കോളേജിൽ വിദ്യാഭ്യാസം നേടിയ ശേഷം പതിനാറാം വയസിൽ ഒരു കപ്പൂച്ചിൻ ആശ്രമത്തിൽ ചേർന്ന് ലോറൻസ് എന്ന പേര് സ്വീകരിച്ചു.ഹീബ്രു, ജർമൻ, ഗ്രീക്ക്, ബൊഹെമിയൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ വിശുദ്ധൻ അനായാസം കൈകാര്യം ചെയ്തിരുന്നു. ഹീബ്രു ഭാഷയിലുള്ള പ്രാവീണ്യം വി. ഗ്രന്ഥം അതിന്റെ മൂലഭാഷയിൽ തന്നെ പഠിക്കുന്നതിന് വിശുദ്ധനെ സഹായിച്ചു.ഈ അറിവ് ഉപയോഗിച്ചുള്ള പ്രഘോഷണത്തിലൂടെ അനേകം യഹൂദരെ ലോറൻസ് മാനസാന്തരത്തിലേക്ക് നയിച്ചു. വൈദികപരിശീലനകാലഘട്ടത്തിൽ തന്നെ വിശുദ്ധൻ സുവിശേഷപ്രഘോഷണ രംഗത്തേയ്ക്ക് കടന്നിരുന്നു.23ആം വയസിൽ പൗരോഹിത്യം സ്വീകരിച്ചശേഷം വടക്കേ ഇറ്റലിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വിശുദ്ധൻ സുവിശേഷം പ്രഘോഷിച്ചു.1602-ല്‍ കപ്പൂച്ചിന്‍ മിനിസ്റ്റര്‍ ജെനറല്‍ ആയി നിയമിതനായ വിശുദ്ധന്‍, തന്റെ സഭയിലെ എല്ലാ ആശ്രമങ്ങളിലും സന്ദര്‍ശനം നടത്തുകയും, ഏതാണ്ട് ഒമ്പതിനായിരത്തോളം വരുന്ന സന്യാസിമാരെ വളരെയേറെ കാര്യക്ഷമതയോട് കൂടി നയിക്കുകയും ചെയ്തു.കപ്പൂച്ചിൻ സഭയുടെ പ്രവർത്തനങ്ങൾ അക്കാലത്ത് കത്തോലിക്കാസഭയുടെ പുനരുദ്ധാരണത്തിൽ വലിയ പങ്ക് വഹിച്ചു.1619ൽ ലിസ്ബണിൽ വച്ച് ഒരു മാരകരോഗം പിടിപെട്ട് വിശുദ്ധൻ മരണമടഞ്ഞു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=442
http://www.pravachakasabdam.com/index.php/site/news/1980
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount