തന്റെ ഏകജാതന്റെ അമ്മയെന്ന നിലയിൽ ദൈവം അവൾക്കായി തിരഞ്ഞെടുത്ത പ്രത്യേക ദൗത്യത്തേക്കുറിച്ച് കന്യകാമറിയത്തിന് ഗബ്രിയേൽ മാലാഖ നൽകുന്ന അറിയിപ്പാണ് മംഗളവാർത്താതിരുനാളിൽ അനുസ്മരിക്കപ്പെടുന്നത്.ക്രിസ്തുമസ് ദിവസം ഡിസംബർ 25 ആം തീയതി ആഗോളതലത്തിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയ 4-5 നൂറ്റാണ്ടുകൾ മുതലാണ് ഈ തിരുനാൾ മാർച്ച് 25ആം തീയതിയിലും ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരത്തെയും മനുഷ്യവംശത്തിന്റെ രക്ഷയെയും ഈ തിരുനാളിൽ അനുസ്മരിക്കുന്നു. ഓഗസ്റ്റ് 15ആം തീയതിയിൽ ആഘോഷിക്കപ്പെടുന്ന പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളും, ഡിസംബർ എട്ടാം തീയതി ആഘോഷിക്കപ്പെടുന്ന അമലോത്ഭവതിരുനാളും പോലെ തന്നെ പ്രധാനപ്പെട്ട ഒരു മരിയൻ തിരുനാളും കൂടിയാണിത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഒന്നാം അധ്യായത്തിൽ പരിശുദ്ധ കന്യകാമറിയത്തിന് ലഭിച്ച മംഗള വാർത്തയെപ്പറ്റി നമുക്ക് വായിക്കാൻ കഴിയും. (ലൂക്കാ 1:26-38)
കടപ്പാട്:പ്രവാചകശബ്ദം
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/solemnity-of-the-annunciation-of-the-lord-188
https://www.ewtn.com/catholicism/library/feast-of-the-annunciation-10461
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount