പാലക്കാട്: പാകിസ്ഥാനിൽ ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി. തുടർന്ന് പെൺകുട്ടിയുടെ പിതാവിന്റെ നിയമപോരാട്ടത്തിൽ പെൺകുട്ടി മോചിതയാകുന്നു. മോചനത്തിനുപിന്നാലെ ഒരു കൂട്ടം തീവ്രവാദികൾ ചേർന്ന് മകളെ മോചിതയാക്കിയതിന് പിതാവിനെ തെരുവിൽ ആക്രമിച്ചുകൊല്ലുന്നു.
കഴിഞ്ഞദിവസം പാകിസ്ഥാനിൽ നിന്നും പുറത്തുവന്ന ഒരു വാർത്തയാണിത്. തീവ്രവാദികളായ ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ കാണിച്ചുകൂട്ടിയ ക്രൂരത. 12 വയസുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി.ഇതിനെതിരെ ഒരു പാവം പിതാവ് നടത്തിയ പോരാട്ടം വിജയം കണ്ടപ്പോൾ ആ പിതാവിനെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു.
കച്ചവടസ്ഥാനം നടത്തുന്ന മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് 2022 ഡിസംബർ 28 ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. മകളെ തട്ടിക്കൊണ്ടുപോയതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതിനുള്ള പ്രതികാരമായാണ് പിതാവിനെ ക്രൂരമായി തീവ്രവാദികൾ കൊലപ്പെടുത്തിയത്.
ഇത്തരത്തിൽ സ്വന്തം കുടുംബത്തിനുവേണ്ടി നിലകൊള്ളുന്നവരെ നശിപ്പിക്കുന്ന ഒരു സമൂഹമാണ് പാകിസ്ഥാനിലുള്ളത്. അത്രയും ദയനീയമാണ് തീവ്രവാദികൾക്കിടയിലെ ജീവിതം.