പാലക്കാട്: മണിപ്പൂരിൽ നടന്ന വംശീയ പോരാട്ടത്തിൽ ഒട്ടനവധി ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒട്ടനവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ർദിനാൾ മാർ ആലഞ്ചേരി വ്യക്തമാക്കി. മരണമടഞ്ഞവരുടെ നിത്യശാന്തിക്കുവേണ്ടിയും പരിക്കേറ്റു ചികിത്സയിലായിരിക്കുന്നവരുടെ സൗഖ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നതായും കർദിനാൾ അറിയിച്ചു. എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് അഭ്യർത്ഥിച്ചു.
ഇത്തരം കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കർദ്ദിനാൾ ആവശ്യപ്പെട്ടു.