റൂഹാ മൗണ്ട്: ഇസ്ലാം മതം സ്വീകരിച്ച് വിഹം ചെയ്യാനുള്ള ക്ഷണം നിരസിച്ചതിന്റെ പേരിൽ ക്രൈസ്തവ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പാകിസ്ഥാനിലാണ് സംഭവം. 19 വയസുള്ള സുനിതാ മാസിഹ് എന്ന ക്രൈസ്തവ യുവതിക്ക് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. മാതാപിതാക്കൾ മരിച്ചതിനാൽ സഹോദരിക്ക് ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ബസ് സ്റ്റോപ്പിൽ നിന്ന് ബസിലേക്ക് കയറുന്ന നേരം ആണ് കമ്പ്രാൻ അളള എന്ന ഇസ്ലാം മതസ്ഥനായ വ്യക്തി ആസിഡ് ആക്രമണം നടത്തിയത്.
വിവാഹം കഴിക്കാൻ ഏറെ നാളായി ഇയാൾ നിർബന്ധിക്കുകയായിരുന്നു എന്നും അത് നിരസിച്ചതും ബന്ധുക്കളോട് കാര്യങ്ങൾ പറഞ്ഞതും കമ്പ്രാൻ അളള എന്ന ഇസ്ലാം മതസ്ഥനായ വ്യക്തിയെ ചൊടിപ്പിച്ചു. ശരീരത്തിന്റെ 20% പൊള്ളലേറ്റു. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും തുടർനടപടികൾ ഒന്നുമില്ലാതെ പ്രതിയുടെ ഭാഗത്ത് നിൽക്കുന്ന ഭരണ സംവിധാനമാണ് പാകിസ്ഥാനിൽ നിലവിലുള്ളത്. ഇങ്ങനെ ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ പാകിസ്ഥാനിൽ തുടർക്കഥയായി മാറിയിരിക്കുന്നു.