Wednesday, February 21, 2024

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ… കാരണം അവർ സുരക്ഷിതരാണ് ചുറ്റിനും സംരക്ഷിക്കാൻ ആളുകൾ ഉണ്ട്. അകമ്പടി സേവിക്കാൻ വാഹനങ്ങൾ ഉണ്ട്. കിടന്നുറങ്ങാൻ കൊട്ടാരങ്ങൾ ഉണ്ട്.

എന്നാൽ കർഷകരായ സാധാരണക്കാരായ ജനങ്ങൾക്ക് ആര് എന്ത് സംരക്ഷണം ആണ് നൽകുന്നത്? അവർക്ക് ദാരുണമായി കൊല്ലപ്പെടാൻ മാത്രമാണോ വിധി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വയനാട്ടിൽ ഒരാളെ കടുവ കൊന്നു. അതിന്റെ നടുക്കം മാറിയില്ല, അതിനുമുൻപ് ഇതാ അടുത്ത ക്രൂരത. കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടെ നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും. മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്ത ഭരകൂടമേ.. ഈ അവസ്ഥ നിങ്ങൾക്കാണ് വരുന്നതെങ്കിൽ നിങ്ങൾ നോക്കി നിൽക്കുമോ. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആണ് ഇത് സംഭവിച്ചതെങ്കിൽ ഇതേ മൗനം നിങ്ങൾ പാലിക്കുമോ? അതോ നിങ്ങൾ സുരക്ഷിതരാണ് ഒന്നും സംഭവിക്കില്ല, സംരക്ഷിക്കാൻ ഇപ്പോൾ ചുറ്റിനും ആളുണ്ട് എന്നതാണോ നിങ്ങളുടെ ഇപ്പോഴത്തെ ഈ മൗനത്തിന് കാരണം?.

വയനാട്ടിലെ അജീഷ് എന്ന വ്യക്തിയുടെ മൃതസംസ്കാര സമയത്ത് ജീവൻ നഷ്ടപ്പെട്ടുകിടക്കുന്ന അപ്പന്റെ അരികിൽ വന്ന് നിന്ന ആ രണ്ട് കുഞ്ഞുമക്കളോടും ഭാര്യയോടും ആരാണ് സമാധാനം പറയുക?. ആരാണ് അവരെ ആശ്വസിപ്പിക്കുക?. ഒരു നാടിന്റെ മുഴുവൻ കണ്ണീരായി മാറിയ അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ച് മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞത് ഭരണകൂട നിഷ്ക്രിയത്വത്തിന്റെ രക്തസാക്ഷി എന്നാണ്. വന്യജീവി അക്രമണത്തിനെതിരെ ജനം പ്രതിഷേധം ശക്തമാക്കിയിരിക്കുന്നു. ജനത്തിന്റെ ആവശ്യം പരിഗണിച്ച് ഭരണകൂടം ഉടൻ നടപടി സ്വീകരിക്കണമെന്ന് അട്ടപ്പാടിയിൽ നിന്ന് PLR വ്യക്തമാക്കി. സർക്കാരിന്റെ അനാസ്ഥക്കെതിരെ ജനം പൊരുതി മുട്ടിയിരിക്കുന്നു. ജനത്തിന്റെ ക്ഷമയെ പരീക്ഷിക്കാൻ നിന്നാൽ ഇതായിരിക്കില്ല ഇനി ഉണ്ടായേക്കാവുന്ന തിരിച്ചടി. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞതുപോലെ നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലാനുള്ള നിയമം കൊണ്ടുവരണം. ഇത് വെറും ആവശ്യമല്ല. അത്യാവശ്യമാണ്. ഇത്തരം നിഷ്ക്രിയത്വങ്ങൾക്കെതിരെ ഇനിയും കണ്ണടച്ചിരിക്കാൻ മനുഷ്യന് കഴിയുകയില്ല.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111