Tuesday, December 5, 2023

മലബാറിന്റെ കർമയോഗിക്ക് വിട..

Must read

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

റൂഹാ മൗണ്ട്: തലശ്ശേരി അതിരൂപതയുടെ വികാരി ജനറലായ ബഹുമാനപ്പെട്ട മാത്യു ചാലിൽ അച്ചൻ ദൈവസന്നിധിയിലേയ്ക്ക് യാത്രയായി. കുടിയേറ്റ മേഖലയുടെ വേദനകളിൽ ശബ്ദമായി മാറിയ വന്ദ്യ വൈദികന്റെ വേർപാട് സഭയ്ക്ക് തീരാനഷ്ടം.

മുൻ ദീപിക മാനേജിംഗ് ഡയറക്ടർ, വിമൽജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്ഥാപക ചെയർമാൻ എന്നീ തലങ്ങളിലും സേവനം ചെയ്ത ചാലിൽ അച്ചൻ ഇന്നലെ രാവിലെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വച്ച് നിര്യാതനായി. സംസ്കാരകർമ്മങ്ങൾ ഇന്ന് ഉച്ചതിരിഞ്ഞ് 2. 30 ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ വച്ച് നടക്കുന്നു. ഇന്നലെ വൈകിട്ട് 6 മണിമുതൽ രാവിലെ 9 മണിവരെ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ പൊതുദർശത്തിനുവച്ചു. ഇന്ന് (6/3/2023) രാവിലെ 10 മണി മുതൽ ഒരു മണിക്കൂർ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിലും പിന്നീട് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിലും പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് തലശ്ശേരി രൂപതാധികൃതർ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മൃത സംസ്കാര ശുശ്രൂഷകൾ ദൈവാലയത്തിൽ ആരംഭിക്കുന്നു.

സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരാകും.

1938ൽ ഓഗസ്റ്റ് 28ന് കോട്ടയം ജില്ലയിലെ രാമപുരത്ത് ചാലിൽ മാത്യു-ബ്രിജിറ്റ് ദമ്പതിക ളുടെ മകനായാണു ജനനം. 1945ൽ കുടുംബം കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലേക്കു കുടിയേറി. 1963 മാർച്ച് 19ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നു പൗരോഹി ത്യം സ്വീകരിച്ചു. 1963-1973 കാലത്ത് വിവിധ പള്ളികളുടെ വികാരിയായി സേവനമനു ഷ്ഠിച്ചു. 1973 മുതൽ 1990 വരെ തലശേരി അതിരൂപത കോർപറേറ്റ് മാനേജരായി. 1990 മുതൽ 1992 വരെ കാസർഗോഡ് പള്ളി വികാരിയായി.

1997 മുതൽ 2013 വരെ തലശേരി അതിരൂപത വികാരി ജനറാളായിരുന്നു. മെഷാർ ട്രസ്റ്റ് രൂപവത്കരിച്ച് ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ആരംഭിക്കാൻ നേതൃത്വം നല്കി. 2002 മുതൽ 2013 ഓഗസ്റ്റ് വരെ വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിന്റെ ചെയർമാനായിരുന്നു. 2013 മുതൽ 2016 വരെ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനായും മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2016 മുതൽ 2018 വരെ ചെമ്പേരി വിമല ഹോസ്പിറ്റലിന്റെ ഡയറക്ടറായിരുന്നു. 2013ൽ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. 2018 മേയ് 15 മുതൽ കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.

More articles

Latest article

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111