1950 നവംബർ 1ന് പന്ത്രണ്ടാം പീയൂസ് പാപ്പായാണ് പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. പരി.കന്യകാമറിയം ഉടലോടെ സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടു എന്നത് അപ്പസ്തോലന്മാരുടെ കാലം മുതലേ സഭയിൽ നിലനിന്നിരുന്ന ഒരു വിശ്വാസമാണ്.ഏഴാം നൂറ്റാണ്ടിൽ ദൈവമാതാവിന്റെ ഗാഢനിദ്ര എന്ന പേരിൽ ഈ തിരുനാൾ റോമിൽ ആഘോഷിക്കപ്പെടുകയും പിന്നീട് മാതാവിന്റെ സ്വർഗരോപണത്തിരുനാൾ എന്ന് അതറിയപ്പെടുകയുമാണ് ചെയ്തത്.പരി. അമ്മയുടെ സ്വർഗാരോപണത്തെപ്പറ്റി സഭയിൽ നിലനിന്നിരുന്ന പാരമ്പര്യം, മാതാവിന്റെ സ്വർഗാരോപണത്തെ അടയാളപ്പെടുത്തുന്ന വെളിപാട് പുസ്തകത്തിലെ വചനഭാഗങ്ങൾ, സഭാപിതാക്കന്മാർ നൽകുന്ന സാക്ഷ്യങ്ങൾ
എന്നിവയെല്ലാം മുൻനിർത്തിയാണ് മാർപാപ്പ ഇത് ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവായ ഡമാസ്ക്കസിലെ വി. ജോൺ, ഉത്ഭവം മുതലേ വിശുദ്ധമായിരുന്നതും ദൈവപുത്രനെ ഉദരത്തിൽ വഹിച്ചതുമായ മറിയത്തിന്റെ ശരീരം സാധാരണ മനുഷ്യരുടേത് പോലെ മണ്ണിൽ അഴുകാതെ സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടത് അവൾക്ക് ദൈവം നൽകിയ അർഹിച്ച ബഹുമതിയായിത്തന്നെ കണക്കാക്കുന്നു.നമ്മുടെ അമ്മയായ പരി. കന്യകാമറിയത്തെപ്പോലെ വിശുദ്ധിയിൽ ജീവിച്ച് അവസാനം സ്വർഗീയപിതാവിൽ നിന്ന് കിരീടം ഏറ്റുവാങ്ങേണ്ടവരാണ് നമ്മൾ എന്ന് ഈ തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു.
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/the-assumption-561
https://www.ewtn.com/catholicism/saints/assumption-of-the-blessed-virgin-mary-814
http://www.pravachakasabdam.com/index.php/site/news/2231
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount