ഇറ്റലിയിലെ കലാബ്രിനായിൽ ജനിച്ച ഈ വിശുദ്ധൻ ഒരു പുരോഹിതാർത്ഥിയായിരുന്നു. തന്റെ അറിവും ദൈവികതയും പരക്കെ അറിയപ്പെട്ടത് മൂലം എ ഡി 741ൽ വി.ഗ്രിഗറി മൂന്നാമന്‍ പാപ്പാക്ക് ശേഷം മാര്‍പാപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സമാധാന സ്ഥാപകനും ആരെയും മുൻവിധിയോടെ നോക്കാത്തവനും ആയിരുന്ന വിശുദ്ധൻ എന്റെ ശത്രുക്കൾക്ക് പോലും നന്മ ചെയ്തിരുന്നു. കത്തോലിക്കാ സഭയും ഭരണകർത്താക്കളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭരണകർത്താക്കളുമായി സമാധാനം സ്ഥാപിക്കപ്പെട്ടു. സഭയിൽ വലിയ പുനരുദ്ധാരങ്ങൾ നടത്തിയ വിശുദ്ധൻ ജർമ്മൻ സഭയിൽ വിശുദ്ധ ബോനിഫസിനെ മെത്രാനാക്കുകയും ജർമ്മൻ സഭയെ ശക്തിപ്പെടുത്തുകയും ചെയ്തു.ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുകയും, കൊലപാതകികളുമായ പുരോഹിതരെ പിരിച്ചുവിടുവാനും, അന്ധവിശ്വാസപരമായ ആചാരങ്ങള്‍, റോമില്‍ ആചരിക്കപ്പെടുന്നവയാണെങ്കില്‍ പോലും അവ നിരാകരിക്കുവാനും വി.സക്കറിയാസ് പാപ്പാ വിശുദ്ധ ബോനിഫസിനോടാവശ്യപ്പെട്ടു.വെനീസിൽ നിന്നുള്ള വ്യാപാരികൾ റോമിൽ നിന്ന് അടിമകളെ ആഫ്രിക്കയിൽ വിൽക്കാൻ വാങ്ങിയപ്പോൾ, ക്രിസ്ത്യാനികൾ വിജാതീയരുടെ സ്വത്താകാതിരിക്കാൻ മാർപ്പാപ്പ എല്ലാ അടിമകളെയും വാങ്ങി സ്വാതന്ത്രരാക്കി. ഇതിനിടെ വിശുദ്ധ സക്കറിയാസ്, വിശുദ്ധ പെട്രോണാക്സുമായി ചേര്‍ന്നുകൊണ്ട് മോണ്ടെകാസിനോ ആശ്രമം പുനസ്ഥാപിച്ചു.752-ലാണ് വിശുദ്ധന്‍ അന്ത്യനിദ്രപ്രാപിച്ചത്. സകലരോടും ഒരു പിതാവിനേപോലെ വാത്സല്യപൂര്‍വ്വം പെരുമാറിയത് കൊണ്ടും ആര്‍ക്കും ഒരു ചെറിയ അനീതിക്ക് പോലും ഇടവരുത്തുവാന്‍ അനുവദിക്കാത്തത് കൊണ്ടും സഖറിയാസ് പാപ്പ മരണപ്പെട്ട ഉടന്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു വിശുദ്ധനായി ആദരിച്ചു തുടങ്ങിയിരുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് :പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/985
https://www.newadvent.org/cathen/15743b.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount