1002ൽ ഫ്രാൻസിൽ ജനിച്ച വിശുദ്ധ ലിയോ ഒമ്പതാമന്‍ പാപ്പ,
മാര്‍പാപ്പായാകുന്നതിന് മുന്‍പ് ബ്രൂണോ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1026-ല്‍ ഡീക്കനായ വിശുദ്ധന്‍, 1027-ൽ ടൗൾ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും
ഇരുപത് വർഷത്തിലേറെ അവിടെ അജപാലനം നടത്തുകയും ചെയ്തു. എല്ലാത്തരം സമ്മർദ്ദങ്ങളുടെയും പ്രശ്‌നങ്ങളുടെയും ഒരു കാലത്തായിരുന്നു വിശുദ്ധന്റെ അജപാലനം.1048-ല്‍ ദമാസൂസ് രണ്ടാമന്‍ പാപ്പയുടെ മരണത്തോടെ അടുത്ത പാപ്പായായി ബ്രൂണോ തിരഞ്ഞെടുക്കപ്പെട്ടു.
പാപ്പായായതിനു ശേഷം വിശുദ്ധന്‍ നിരവധി പരിഷ്കാരങ്ങള്‍ സഭയില്‍ നടപ്പിലാക്കി. തന്റെ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ധാരാളം യാത്രകള്‍ വിശുദ്ധന്‍ നടത്തി. ഇക്കാരണത്താല്‍ ‘അപ്പോസ്തോലനായ തീര്‍ത്ഥാടകന്‍’ (Apostolic Pilgrim) എന്ന വിശേഷണം വിശുദ്ധനു ലഭിച്ചു. ഇതിനിടെ മൈക്കേല്‍ സെരൂലാരിയൂസ് എന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസിനെ അദ്ദേഹം എതിര്‍ത്തു.Great Schism എന്നറിയപ്പെട്ട റോമും കിഴക്കന്‍ സഭകളും തമ്മിലുള്ള പരിപൂര്‍ണ്ണ വിഭജനം ഇതേത്തുടർന്ന് ആരംഭിച്ചു.വിശുദ്ധ കുര്‍ബ്ബാനയുടെ വേളയില്‍ അപ്പവും, വീഞ്ഞും യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരവും, രക്തവുമായി മാറുന്നതിനെ എതിര്‍ക്കുന്ന ബെരെന്‍ഗാരിയൂസിന്റെ സിദ്ധാന്തങ്ങളെ വിശുദ്ധന്‍ ശക്തമായി എതിര്‍ത്തു. ഒരു മാരകരോഗത്താൽ വലഞ്ഞ അദ്ദേഹം സ്വയം റോമിലേക്ക് പോകാൻ തീരുമാനിക്കുകയും 1054ൽ അവിടെ വച്ച് അദ്ദേഹത്തിന് ഒരു നല്ലമരണം ലഭിക്കുകയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സംസ്‌കരിക്കപ്പെടുകയും ചെയ്തു.ജീവിതത്തിലും മരണശേഷവും അത്ഭുതപ്രവർത്തകനായിരുന്നു വിശുദ്ധ ലിയോ ഒമ്പതാമന്‍ പാപ്പ. അദ്ദേഹം മരണപ്പെട്ടതിനു ശേഷം 40 ദിവസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 70 ഓളം രോഗശാന്തികള്‍ അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥതയില്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. .
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.newadvent.org/cathen/09160c.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount