എ. ഡി 155ൽ മാർപാപ്പയായി തെരെഞ്ഞെടുക്കപ്പെട്ട ഈ വിശുദ്ധൻ 8 വർഷത്തോളം തിരുസഭയെ നയിച്ചു എന്നാണ് പറയപ്പെടുന്നത്.Marcionism,Gnosticism എന്നീ മതവിരുദ്ധതത്വങ്ങൾക്കെതിരെ ഈ വിശുദ്ധൻ തീക്ഷ്ണതയോടെ പോരാടി.എല്ലാ നല്ലതിന്റെയും സൃഷ്ടികര്‍ത്താവ് ,എല്ലാ തിന്മകളുടേയും സൃഷ്ടികര്‍ത്താവ് എന്നിങ്ങനെ രണ്ട് ദൈവങ്ങളുണ്ട് എന്ന് അവകാശപ്പെടുന്നതായിരുന്നു ഈ സിദ്ധാന്തം.മാർസിയോൺ എന്ന് പേരുള്ള, സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു സന്യാസിയാണ് ഈ തത്വം പ്രചരിപ്പിച്ചത്.തന്റെ തെറ്റായ സിദ്ധാന്തത്തിന്റെ നിരവധി അനുയായികളെ സൃഷ്‌ടിച്ച ഇയാൾക്കുവേണ്ടി വിശുദ്ധൻ തന്റെ മരണം വരെ പ്രാർത്ഥിച്ചു.
വി.പീയൂസിനെ പിന്തുടർന്ന് മാർപാപ്പയായ ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്ത് ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള വാഗ്ഗ്വാദങ്ങൾ അരങ്ങേറി. ഇക്കാര്യത്തെ സംബന്ധിച്ച് വി.പോളികാർപ്പുമായി വിശുദ്ധൻ ചർച്ച നടത്തി.റോമന്‍ രക്തസാക്ഷി സൂചികയിലും, മറ്റുള്ള സൂചികകളിലും വിശുദ്ധനെ ഒരു രക്തസാക്ഷിയായിട്ടാണ് ആനിസെറ്റൂസിനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്; വിശ്വാസത്തിനു വേണ്ടി തന്റെ ചോര ചിന്തി കൊണ്ടല്ലെങ്കിലും, അതികഠിനമായ പീഡനങ്ങളും, വേദനകളും സഹിച്ചുകൊണ്ടാണ് വിശുദ്ധന്‍ രക്തസാക്ഷി കിരീടം മകുടം ചൂടിയത്.
എ. ഡി 168ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1124
https://www.catholic.org/saints/saint.php?saint_id=874
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount