റൂഹാ മൗണ്ട്: ആഫ്രിക്കയിലെ പേപ്പൽ പര്യടനത്തിൽ മാർപാപ്പ കോംഗോയിൽ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുത്തത് പത്ത് ലക്ഷത്തിലധികം വിശ്വാസികൾ. ആഫ്രിക്കയിൽ പാപ്പ നടത്തുന്ന അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ദിവസം എൻഡോളോ വിമാനത്താവളത്തിൽ വെച്ചാണ് പേപ്പൽ ബലിയർപ്പണം നടത്തപ്പെട്ടത്. കൂടാതെ കുമ്പസാരത്തിലും ഗാനശുശ്രൂഷയിലും സജീവമായി അനേകം വിശ്വാസികൾ പങ്കെടുത്തു. ദിവ്യബലിയർപ്പണം നടത്തുന്ന വേദിയിലേയ്ക്ക് തലേദിവസം രാത്രി മുതലേ ആളുകൾ എത്തിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.