റൂഹാ മൗണ്ട്: മൂന്നുനോമ്പ് തിരുനാൾ നിനവേ സംസ്കാരത്തിലേക്കുള്ള ഉണർത്തുപാട്ടാകണമെന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മുന്നു നോമ്പ് തിരുനാളിന്റെ ആദ്യദിനത്തിൽ തിരുനാൾ റാസ അർപ്പിച്ച സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. അനുതാപത്തിലൂടെയും മാനസാന്തരത്തിലൂടെയും ദൈവത്തോടു ചേർന്നു നിൽക്കാനാണ് മൂന്നുനോമ്പ് തിരുനാൾ ആഹ്വാനം ചെയ്യുന്നത്. മാനസാന്തരത്തിന്റെ വിസ്മയകരമായ അനുഭവമാണ് മൂന്നുനോമ്പിന്റേത്. വിശ്വാസസൂക്ഷിപ്പിനും പ്രാർത്ഥനാജീവിതത്തിനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം. പരിശുദ്ധാത്മാവിൽ നിറഞ്ഞ് പ്രാർത്ഥിക്കാനുള്ള വഴിയാണ് മൂന്നുനോമ്പ് സമ്മാനിക്കുന്നതെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
മൂന്നുനോമ്പ് തിരുനാൾ നിനവേ സംസ്കാരത്തിലേക്കുള്ള ഉണർത്തുപാട്ടാകണം: മാർ ജേക്കബ് മുരിക്കൻ
