1268ൽ ജനിച്ച വിശുദ്ധ ആഗ്നസ് ടസ്കാനിയിലെ മോണ്ടെപുള്‍സിയാനോ നിവാസിയായിരുന്നു. ചെറുപ്പത്തിൽ തന്നെ പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും, അത്യുത്സാഹവും അവൾ വെച്ച് പുലര്‍ത്തിയിരുന്നു. ഒമ്പത് വയസ്സായപ്പോള്‍ ആഗ്നസിനെ അവളുടെ മാതാപിതാക്കള്‍ സാക്കിന്‍സിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. കര്‍ക്കശമായ സന്യാസ സമൂഹത്തില്‍, സകലര്‍ക്കും മാതൃകയായി അവള്‍ വളര്‍ന്നു വന്നു. 15 വയസ്സായപ്പോള്‍ ഓര്‍വീറ്റോ രാജ്യത്തെ പ്രോസേനോയിലുള്ള വിശുദ്ധ ഡോമിനിക്കിന്റെ സന്യാസിനീ സഭയിലേക്ക് അവള്‍ മാറി. അധികം താമസിയാതെ തന്നെ നിക്കോളാസ് നാലാമന്‍ പാപ്പ, വിശുദ്ധയെ അവിടത്തെ ആശ്രമാധിപയായി നിയമിച്ചു. അവള്‍ വെറും തറയില്‍ കിടന്നുറങ്ങുകയും, തലയിണക്ക് പകരം ഒരു പാറകഷണം തന്റെ തലക്ക് കീഴെ വെക്കുകയും ചെയ്യുമായിരുന്നു; ഏതാണ്ട് 15 വര്‍ഷത്തോളം അവള്‍ വെറും അപ്പവും, വെള്ളവും മാത്രം ഭക്ഷിച്ചുകൊണ്ട് സ്ഥിരമായി ഉപവസിക്കുമായിരുന്നുവെന്ന്‍ ചരിത്രകാരന്മാര്‍ പറയുന്നു.പിന്നീട്, വിശുദ്ധയ്ക്ക് ഒരു ദർശനം ലഭിക്കുകയും ,ഒരു മഠം സ്ഥാപിക്കുവാൻ നിർദേശം ലഭിക്കുകയും ചെയ്തു.ഇതിൻപ്രകാരം വിശുദ്ധ മഠം സ്ഥാപിക്കുകയും ഡോമിനിക്കൻ നിയമവലിക്ക് കീഴിൽ അത് കൊണ്ടുവരുകയും ചെയ്തു.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള വിശുദ്ധയുടെ കഴിവും, പ്രവചനവരവും വിശുദ്ധയെ വളരെയേറെ ജനസമ്മതിയുള്ളവളാക്കി.മരിച്ചവരെ ഉയിർപ്പിച്ചതും, പ്രാർത്ഥനക്കിടെ രണ്ടടിയോളം ഉയർന്നു പൊങ്ങുന്നതും പോലുള്ള അത്ഭുതങ്ങൾ വിശുദ്ധയുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്. 1317 ഏപ്രില്‍ 20ന് മോണ്ടെ പുള്‍സിയാനോയില്‍ വെച്ച് ആഗ്നസ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധക്ക് 43 വയസ്സായിരുന്നു പ്രായം. 1726-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ ആഗ്നസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1185#
https://www.roman-catholic-saints.com/st-agnes-of-montepulciano.ഹതമ്മിൽ
https://www.catholic.org/saints/saint.php?saint_id=1181
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount