റൂഹാ മൗണ്ട്: അടുത്ത കുറച്ചധികം നാളുകളായി സോഷ്യൽ മീഡിയയിലൂടെയും, സിനിമകളിലൂടെയും, ചാനൽ ചർച്ചകളിലൂടെയും തുടരെത്തുടരെ ക്രൈസ്തവ അവഹേളനങ്ങളും ക്രൈസ്തവ സമുദായത്തെ എങ്ങനെയൊക്കെ അപമാനിക്കാവോ അത്തരത്തിൽ ക്രൈസ്തവ സമുദായത്തെ സമൂഹത്തിൽ താറടിച്ചുകാണിക്കുവാൻ വേണ്ടി ഒരു കൂട്ടം തീവ്ര ചിന്താഗതിക്കാരായ ആളുകൾ ശ്രമിക്കുന്നു.
കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള മാധ്യമവേട്ടയെക്കുറിച്ച് ഓസ്‌ട്രേലിയയിൽ നിന്നും ജീൻ, കെവിൻ എന്നീ രണ്ടുയുവാക്കൾ അവരും വേദനയും നിലപാടും വീഡിയോ സന്ദേശത്തിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നു. തുടർച്ചയായി സിനിമകളിലൂടെ സഭയ്ക്കും, വൈദികർക്കും, സന്യസ്തർക്കുമെതിരെയുള്ള അവഹേളനയും നിന്ദനവും നിർത്തണമെന്ന് ആവശ്യപ്പെട്ട് യുവജനങ്ങൾ പ്രതിഷേധം നടത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരിറ്റി ഓർഗനൈസേഷൻ ആണ് പരിശുദ്ധ കത്തോലിക്കാ സഭ, ക്രിസ്ത്യാനികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള അനേകം കോടി ദൈവമക്കളിലേക്ക് ദൈവത്തിൻറെ കരുണയുടെ കരങ്ങൾ ആയി എത്തുന്ന ഈ കത്തോലിക്കാ സഭയെ അവഹേളിക്കാനോ കരിവാരിത്തേക്കാണോ ക്രിസ്ത്യാനികളായ നാം സമ്മതിക്കരുതെന്ന് ഇവർ വ്യക്തമാക്കുന്നു.
ദൈവം എല്ലാവരുടെയും ദൈവം ആയിരിക്കുന്നതുപോലെ, തിരുസഭയും എല്ലാവരുടെയും സഭയാണെന്നും, സഭയെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ഈ യുവാക്കൾ നമ്മളെ ഓർമിപ്പിക്കുന്നു.