റൂഹാ മൗണ്ട്: AFCM യു കെ രണ്ടാം ശനി അഭിഷേകാഗ്നി കൺവെൻഷൻ ദൈവാനുഗ്രഹ നിറവിൽ നടത്തപ്പെട്ടു. സേവ്യർ ഖാൻ വട്ടായിലച്ചന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെട്ട കൺവെൻഷനിൽ അദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ പിതാവാണ് മുഖ്യ കാർമ്മികത്വം വഹിച്ചത്. യു കെ രണ്ടാം ശനി കൺവെൻഷന് ബഹുമാനപ്പെട്ട ഷൈജു നടുവത്താനിയിൽ അച്ചന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒരുക്കപ്പെട്ടത്. ഷൈജു അച്ചനോടൊപ്പം AFCM U K കോർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസ്, അസിസ്റ്റന്റ് കോർഡിനേറ്റർ ബ്രദർ സാജു വർഗീസ്, Second Saturday കോർഡിനേറ്റർ ബ്രദർ ഷാജി തുടങ്ങിയവരുടെ അക്ഷീണ പരിശ്രമവും കൺവെൻഷന്റെ വിജയത്തിന് വലിയ സഹായമായി.
ബർമിങ്ഹാം ബെഥേൽ സെന്ററിൽ വെച്ചാണ് കൺവെൻഷൻ നടത്തപ്പെട്ടത്. റവ. ഫാ. സിറിൽ ജോൺ ഇടമനയും ഇ മാസം കൺവെൻഷന്റെ ഭാഗമായി. യൂറോപ്പിലെ പ്രശസ്‌തമായ കോർ എറ്റ് ലുമെൻ മിനിസ്ട്രിയുടെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ആൻഡ്രൂ ഫവ കൺവെൻഷനിൽ ഇംഗ്ലീഷ് ശുശ്രൂഷകളിൽ പങ്കുചേർന്നു. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബർമിങ്ഹാം ബെഥേൽ സെന്ററിലേയ്ക്ക് ദൈവജനം ഒഴുകിയെത്തി. വലിയ അനുഗ്രഹങ്ങളാണ് ദൈവം ഈ കൺവെൻഷനിൽ ദൈവജനത്തിലേയ്ക്ക് ചൊരിഞ്ഞത്.
ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകളും, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷകളും, മലയാളത്തിലും ഇംഗ്ലീഷിലും കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമള്ള സൗകര്യം തുടങ്ങിയവ രണ്ടാം ശനി അഭിഷേകാഗ്നി കൺവെൻഷനിൽ ഉണ്ടായിരിന്നു. കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടത്തപ്പെട്ടു.