രണ്ടാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന വിശുദ്ധരായ സിംഫോറോസയും ഏഴ് മക്കളും അഡ്രിയാൻ ചക്രവർത്തിയുടെ കാലത്താണ് രക്തസാക്ഷിത്വം വരിക്കുന്നത്. ഒരിക്കൽ റോമില്‍ നിന്നും 16 മൈല്‍ അകലെയുള്ള ടിബൂർ നദിയുടെ കരയില്‍ ഒരു മനോഹരമായ കൊട്ടാരം അഡ്രിയാൻ പണികഴിപ്പിച്ചു. കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ അവിടെ വിഗ്രഹാരാധന അരങ്ങേറുവാൻ തുടങ്ങി. വിഗ്രഹാരാധനയ്ക്കിടെ ദുരാത്മാക്കൾ വിജാതീയ പുരോഹിതർക്ക് നല്കിയ വെളിപാടുകള്‍ ഇപ്രകാരമായിരുന്നു : “വിധവയായ സിംഫോറോസായും, അവളുടെ മക്കളും അവരുടെ ദൈവത്തെ വിളിച്ചുകൊണ്ട് നിത്യവും ഞങ്ങളെ പീഡിപ്പിക്കുന്നു; അവരെ ബലികഴിക്കുകയാണെങ്കില്‍, ഞങ്ങൾ നിന്റെ ആഗ്രഹം സഫലമാക്കാം.”
സിംഫോറോസായുടെ ഭർത്താവായ ജെടുലിയൂസ് വിശ്വാസത്തിനുവേണ്ടി തന്റെ ജീവൻ ത്യജിച്ച ഒരു രക്തസാക്ഷിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം തന്റെ ഏഴ് മക്കളുമൊത്ത് താമസിച്ചിരുന്ന അവള്‍ തന്റെ സമ്പത്ത് പാവപ്പെട്ടവര്‍ക്കും, മതപീഡനത്തിനിരയായ ക്രിസ്ത്യാനികള്‍ക്കും വേണ്ടി വിനിയോഗിച്ചിരുന്നു. മക്കളോടൊത്ത് നിത്യാനന്ദം അനുഭവിക്കുവാനായി അവള്‍ അതിയായി ആഗ്രഹിച്ചിരുന്നു. നന്മപ്രവര്‍ത്തികളിലൂടെയും, ഭക്തിമാര്‍ഗ്ഗത്തിലൂടെയും അതിനായുള്ള തയ്യാറെടുപ്പുകൾ അവള്‍ നടത്തി.ചക്രവർത്തിയുടെ കല്പനയനുസരിച്ച് വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കാൻ നിർബന്ധിക്കപ്പെട്ട അവൾ അതിനെ ധൈര്യപൂർവ്വം എതിർത്തു. രക്തസാക്ഷിത്വത്തെ വലിയ ഭാഗ്യമായി കണ്ട അവൾ പീഡനങ്ങളെ ഭയന്നില്ല. തുടർന്ന് അവളുടെ കവിളിൽ അടിക്കുകയും അവളെ മുടിയിൽ കെട്ടിത്തൂക്കുകയും പിന്നീട് ഒരു വലിയ കല്ല് കഴുത്തിൽ കെട്ടി പുഴയിൽ താഴ്ത്തുകയും ചെയ്തു. ക്രൂരമായ പീഡനങ്ങളനുഭവിച്ച് അവളുടെ ഏഴ് മക്കളും തുടർന്ന് രക്തസാക്ഷിത്വം വരിച്ചു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.newadvent.org/cathen/14379a.htm
http://www.pravachakasabdam.com/index.php/site/news/1983
http://ww1.antiochian.org/content/st-symphorosa-martyr-tivoli-along-her-sons#
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount