A. D 103ൽ ഗ്രീക്കുകാരായ വിജാതിയ മാതാപിതാക്കളുടെ മകനായി പിറന്ന വിശുദ്ധൻ ചെറുപ്പത്തിൽ തന്നെ ഒരു സത്യാന്വേഷിയായിരുന്നു. പ്രശസ്ത തത്വചിന്തകനായ പ്ളേറ്റോയുടെ ശിഷ്യൻ കൂടിയായിരുന്ന വിശുദ്ധന് എന്നാൽ പൂർണമായ സത്യത്തെ തത്വചിന്തകരിലും അവരുടെ പഠനങ്ങളിലും കണ്ടെത്താനായില്ല. അങ്ങനെയിരിക്കെ അജ്ഞാതനായ ഒരു വൃദ്ധൻ വിശുദ്ധന് ഒരിക്കൽ ഒരു ബൈബിൾ നൽകുകയും തത്വചിന്തകളുടെ അപൂർണ്ണതയെയും ബൈബിളിന്റെ പൂർണതയേയും പറ്റി അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് വചനത്തിലും ദൈവസ്നേഹത്തിലും വളർന്ന വിശുദ്ധൻ തന്റെ മുപ്പതാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കുവാനും, അതിനെതിരെ വരുന്ന യഹൂദരുടെയും മറ്റ് അവിശ്വാസികളുടെയും ആരോപണങ്ങളെ നേരിടാനുമായി വിശുദ്ധൻ പ്രയത്നിച്ചു. ഇതിനായി അനേകം ഗ്രന്ഥങ്ങൾ വിശുദ്ധൻ രചിച്ചു.അക്കാലത്ത് ക്രിസ്തീയ വിശ്വാസത്തിന്റെ പ്രചാരത്തിനും അതിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം നൽകുന്നതിലും ഈ ഗ്രന്ഥങ്ങൾ ഏറെ സഹായകമായിട്ടുണ്ട്.വാളിന്റെ വെട്ടേറ്റു ഞരുക്കപ്പെടുന്ന ക്രിസ്ത്യാനികൾ, വെട്ടിയൊരുക്കപ്പെടുമ്പോൾ കൂടുതൽ കരുത്തോടെ ഉയർന്നുവരുന്ന മുന്തിരിച്ചെടി പോലെയാണെന്ന് വിശുദ്ധൻ പറഞ്ഞിട്ടുണ്ട്. രക്തസാക്ഷികളുടെ ജീവിതങ്ങളാൽ ഏറെ പ്രചോദിപ്പിക്കപ്പെട്ടിരുന്ന വിശുദ്ധനും അവസാനം രക്തസാക്ഷിത്വ മകുടം ചൂടി.A.D 165ലാണ് റോമാക്കാരുടെ കൈകളാൽ വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-justin-martyr-486
https://chat.whatsapp.coᵏᵏᵉçᵍm/HFQlWLYvdCD4PAIpYDn22D
PDM Ruha Mount