A.D 329ൽ ജനിച്ച ഈ വിശുദ്ധൻ പേർഷ്യയിലിയായിരുന്നു ജീവിച്ചിരുന്നത്.4ആം നൂറ്റാണ്ടിൽ ബരാനെസു എന്ന രാജാവിന്റെ കീഴിൽ അവിടെ മതപീഡനം ശക്തമായി. ഡീക്കനായിരുന്ന ബെഞ്ചമിനെ ക്രൂരമായ പീഡനങ്ങൾക്ക് ശേഷം ഒരു വർഷത്തേക്ക് തടവിലിട്ടു.പിന്നീട് യേശുവിനെ ഒരിക്കലും പ്രഘോഷിക്കരുത് എന്ന നിബന്ധനയോടെ അദ്ദേഹത്തെ വിട്ടയച്ചു.എന്നാൽ പരിശുദ്ധാത്മാവിന്റെ നിറവ് മൂലം സത്യം അടച്ചു പൂട്ടി വെക്കില്ലയെന്ന് അദ്ദേഹം തീരുമാനിച്ചു. ബഞ്ചമിന്‍ വീണ്ടും വചനപ്രഘോഷണം നടത്താന്‍ തുടങ്ങി. സുവിശേഷം അറിയിക്കാൻ ലഭിച്ച അവസരങ്ങളെല്ലാം വിശുദ്ധൻ വിനിയോഗിച്ചു.ഇതറിഞ്ഞ രാജാവ് അദ്ദേഹത്തെ വിളിച്ച് ചോദ്യം ചെയ്തു.
ബഞ്ചമിന്‍ ക്രിസ്തുവിനെ നിരാകരിക്കാന്‍ തയാറാകില്ലയെന്ന് മനസ്സിലാക്കിയ രാജാവ് അദ്ദേഹത്തെ മര്‍ദിക്കാന്‍ ആജ്ഞ നല്കി. പടയാളികള്‍ ബഞ്ചമിന്‍റെ വിരലുകളിലെ നഖങ്ങളുടെ കീഴിലുള്ള മാംസത്തില്‍ മുള്ള് കുത്തികേറ്റി കൊണ്ടിരിന്നു. ശരീരത്തിന്റെ ഏറ്റവും മൃദുലഭാഗങ്ങളിലും ഇത് തുടര്‍ന്നു കൊണ്ടിരിന്നു. അവസാനം വയറില്‍ ഒരു കുറ്റി തറച്ചു കയറി കുടല്‍ ഭേദിച്ചു. അങ്ങനെ 424-ല്‍ അദ്ദേഹം രക്തസാക്ഷിത്വ മകുടം ചൂടി.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1038
https://www.ewtn.com/catholicism/saints/benjamin-492
https://www.catholic.org/saints/saint.php?saint_id=338
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount