ആംഗ്ലോ സാക്സൺസ് രാജവംശത്തിൽപ്പെട്ട ഈ വിശുദ്ധൻ എ.ഡി 688 മുതൽ 725 വരെ രാജ്യഭരണം നടത്തി.ചെറുപ്പം മുതലേ ആഴമായ വിശ്വാസത്തിൽ വളർന്ന വിശുദ്ധൻ തന്റെ മക്കളെയും വിശ്വാസത്തിൽ വളർത്തി.പ്രേഷിത തീക്ഷ്ണതയിൽ വളർന്ന ആ മക്കൾ (വി.വില്ലിബാള്‍ഡ്, വി.വുനിബാൾഡ്, വി.വാള്‍ബുര്‍ഗാ) മൂന്നുപേരും പിൽക്കാലത്ത് വിശുദ്ധരായി.
37 വർഷം രാജ്യം ഭരിച്ചതിനുശേഷം ഒരു വിശുദ്ധനാവണമെന്ന ആഗ്രഹത്തോടെ സ്ഥാനത്യാഗം ചെയ്ത അദ്ദേഹം തന്റെ മക്കളായ വില്ലിബാൾഡിനോടും വുനിബാൾഡിനോടുമൊപ്പം റോമിലേക്ക് ഒരു തീർത്ഥയാത്ര പുറപ്പെട്ടു.യാത്രയ്ക്കിടെ അദ്ദേഹം സന്യാസവ്രതവും സ്വീകരിച്ചു. എന്നാൽ ക്ലേശകരമായ യാത്രക്കിടയിൽ ഇറ്റലിയിലെ ലൂക്കായിൽ വച്ച് അദ്ദേഹത്തിന് ഒരു പനി പിടിപെടുകയും, പിന്നീട് അദ്ദേഹം മരിക്കുകയും ചെയ്തു.വിശുദ്ധ ഫ്രെഡിയാനോസിന്റെ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിട്ടുള്ളത്.
പിന്നീട് മക്കൾ രണ്ടുപേരും അവരുടെ അമ്മാവനായ വി.ബോനിഫസും, സഹോദരി വാള്‍ബുര്‍ഗയും ചേര്‍ന്ന് ജെര്‍മ്മനിയിൽ സുവിശേഷവേല ചെയ്തു.അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഉടൻ തന്നെ നിരവധി അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ ശവകുടീരത്തിങ്കൽ സംഭവിക്കുവാൻ തുടങ്ങി. ഉടൻ തന്നെ വിശുദ്ധൻ അൾത്താരവണക്കത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.newmanministry.com/saints/saint-richard-the-pilgrim
http://www.pravachakasabdam.com/index.php/site/news/4090
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount