റൂഹാ മൗണ്ട്: റൂഹാ മൗണ്ട് വിഷൻ യൂട്യൂബ് ചാനൽ എന്തിനുവേണ്ടിയെന്ന് വ്യക്തമാക്കി സേവ്യർ ഖാൻ വട്ടായിലച്ചൻ. നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ചും സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളും ദൈവജനത്തിന്റെ പക്കലേയ്‌ക്കെത്തിക്കാൻ കിട്ടിയ ഒരു പ്രേരണ അനുസരിച്ച് തുടങ്ങിയിരിക്കുന്ന ചാനലാണ് റൂഹാ മൗണ്ട് വിഷൻ യൂട്യൂബ് ചാനൽ എന്ന് സേവ്യർ ഖാൻ വട്ടായിലച്ചൻ യൂട്യൂബ് ചാനലിലൂടെ നൽകിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ഇവിടെ ആത്മീയ പ്രഭാഷണങ്ങളോ ധ്യാന ശുശ്രൂഷകളോ അല്ല ഇവിടെ ഈ സമൂഹത്തിന്റെ നിർമാണ പ്രവർത്തനങ്ങളോട് അനുബന്ധിച്ചുള്ള പല കാഴ്ചപ്പാടുകളും പല ഉല്ബോധനങ്ങളും കൊടുക്കാനുള്ള സ്ഥലമാണ് റൂഹാ മൗണ്ട് വിഷൻ യൂട്യൂബ് ചാനൽ എന്നും അച്ചന്റെ പ്രത്യേക ശ്രദ്ധ ഈ യൂട്യൂബ് ചാനലിലുണ്ട് എന്നും എല്ലാവരും സബ്‌സ്ക്രൈബ് ചെയ്യണമെന്നും നിരന്തരം പിൻതുടരണമെന്നും വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.