വിവാഹജീവിതം, സന്യാസം എന്നീ രണ്ട് ജീവിതാന്തസുകളിലൂടെയും കടന്നുപോയ ഒരു വിശുദ്ധയാണ് റോമിലെ വി.ഫ്രാൻസെസ.1384ൽ റോമിൽ ജനിച്ച ഈ വിശുദ്ധ ഒരു സന്യാസിനിയാവണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. തന്റെ ഭർത്താവിനോട് ഏറെ വിധേയത്വം പുലർത്തിയിരുന്ന വിശുദ്ധ വിശ്വസ്തതയോടും വിശുദ്ധിയോടും കൂടെ വിവാഹജീവിതം നയിച്ചു.തന്റെ ഭർത്താവിന്റെ സഹോദരഭാര്യയായിരുന്ന വനോസ്സ എന്ന യുവതിയും ദൈവശുശ്രൂഷയിൽ ഏറെ താല്പര്യമുള്ളവളാണ് എന്നറിഞ്ഞ വിശുദ്ധ അവളോടുകൂടെ പ്രാർത്ഥനയിലും ഉപവിപ്രവർത്തനങ്ങളിലും പങ്കുചേർന്നു. രണ്ട് ആൺകുട്ടികൾക്കും ഒരു പെൺകുട്ടിക്കും വിശുദ്ധ ജന്മം നൽകി.റോമിൽ നടന്ന ആഭ്യന്തരയുദ്ധവും പകർച്ചവ്യാധികളും വഴിയായി അനേകം മരണങ്ങളും ദുരന്തങ്ങളും വിശുദ്ധയുടെ കുടുംബത്തിൽ സംഭവിച്ചു. തന്റെ രണ്ട് മക്കളെ നഷ്ടപ്പെട്ട അവൾ തന്റെ ഭർത്താവിന്റെ അന്ത്യം വരെ അവനെ ശുശ്രൂഷിച്ചു. പിന്നീട് അവൾ തന്റെ കുട്ടിക്കാലത്തെ ആഗ്രഹം പോലെ ഒരു സന്യാസ ജീവിതം നയിച്ചു.തന്റെ കാവൽ മാലാഖയുമായി നിരന്തര സംഭാഷണത്തിൽ ഏർപ്പെടുവാൻ ഉള്ള ഒരു കൃപ അവൾക്ക് ദൈവം നൽകി.
വിശുദ്ധ ഫ്രാന്‍സെസയുടെ ജീവിതത്തെ കുറിച്ച് വായിക്കുന്ന ഒരാള്‍ക്ക്, ഭൗതീകലോകത്തിലുമധികമായി ആത്മീയലോകത്താണ് അവള്‍ ജീവിച്ചിരുന്നതെന്ന വസ്തുതയാണ് മനസ്സിലാക്കുവാന്‍ സാധിക്കുക. വാസ്തവത്തില്‍ അതായിരുന്നു അവളുടെ ജീവിതത്തിന്റെ സവിശേഷതയും. വിശുദ്ധരും അനുഗ്രഹീതരുമായ ആത്മാക്കളുമായി വിശുദ്ധ അടുത്ത ബന്ധം പുലര്‍ത്തിയിരിന്നു.1440ലായിരുന്നു വിശുദ്ധയുടെ മരണം.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/888
https://www.catholic.org/saints/saint.php?saint_id=49
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount