1701ൽ ഇറ്റലിയിലെ സാർദീനിയയിലുള്ള ഒരു ദരിദ്രകർഷകകുടുംബത്തിൽ ജനിച്ച വിശുദ്ധൻ
ചെറുപ്പം മുതലേ വളരെ കഠിനാധ്വാനിയും ദൈവഭക്തനുമായിരുന്നു. അതിരാവിലെ ദേവാലയം തുറക്കുന്നതിന് മുമ്പ് തന്നെ വിശുദ്ധൻ പ്രാർത്ഥനാപൂർവ്വം ദേവാലയവാതിൽക്കൽ വന്ന് കാത്തുനിൽക്കുമായിരുന്നു.
തന്റെ കൗമാരപ്രായത്തിൽ ഒരു കപ്പൂച്ചിൻ ആശ്രമത്തിൽ ചേരാൻ വിശുദ്ധൻ ആഗ്രഹിച്ചു.പക്ഷേ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം വിശുദ്ധന്റെ അധ്വാനത്തെ ആശ്രയിച്ചിരുന്നതിനാൽ, പിതാവ് അദ്ദേഹത്തെ അതിനനുവദിച്ചില്ല.അങ്ങനെയിരിക്കെ 20ആം വയസ്സിൽ വിശുദ്ധന് ഒരു അപകടം ഉണ്ടാവുകയും, തനിക്ക് ലഭിച്ചിരുന്ന ദൈവവിളിക്ക് പ്രത്യത്തരം നൽകാത്തതാണ് അതിന്റെ കാരണം എന്ന് അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് വിശുദ്ധൻ കാഗ്ലിയാരിയിൽ ഉള്ള കപ്പൂച്ചിൻ ആശ്രമത്തിൽ ചേർന്നു. സന്യാസ ജീവിതത്തിന്റെ ആദ്യത്തെ 15 വർഷങ്ങളിൽ ആശ്രമത്തിലെ ചെറിയ ജോലികൾ ചെയ്തുപോന്ന വിശുദ്ധൻ പിന്നീടുള്ള 40 വർഷക്കാലം ആശ്രമത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഭിക്ഷ യാചിക്കുന്ന ജോലിയായിരുന്നു ചെയ്തത്. തന്റെ ഭിക്ഷാടനത്തിനിടയിൽ അദ്ദേഹം രോഗികളെ സന്ദർശിക്കുകയും, കുട്ടികൾക്ക് ഉപദേശങ്ങൾ നൽകുകയും, പാപികളോട് അനുതപിക്കാനാവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ശുശ്രൂഷകളിലൂടെ അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചിട്ടുണ്ട്.
1781ലായിരുന്നു വിശുദ്ധന്റെ മരണം.1951ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-ignatius-of-laconi-457
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount