റൂഹാ മൗണ്ട്: ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കുന്നത് വരെ ഈ സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾ അവസാനിക്കില്ലെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. കാരണം മനുഷ്യാവകാശങ്ങളുടെ തുടക്കം ഗര്‍ഭപാത്രത്തില്‍ നിന്നാണെന്ന് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ വ്യക്തമാക്കുന്നു. കാത്തലിക് ന്യൂയോര്‍ക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ ലേഖനത്തിലാണ് കർദിനാൾ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിനു ജീവനോടുള്ള അടിസ്ഥാന ബഹുമാനം നഷ്ടപ്പെട്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും സുരക്ഷിതമായ അമ്മയുടെ ഉദരത്തിലുള്ള ഒരു നിരപരാധിയായ ദുർബലമായ കുഞ്ഞിന്റെ ജീവിതം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, ഇവിടെ ആരാണ് സുരക്ഷിതനെന്നു കര്‍ദ്ദിനാള്‍ ആവർത്തിച്ച് ചോദിക്കുന്നു. ഒരു കുഞ്ഞിനെ ഉദരത്തില്‍വെച്ച് തന്നെ ഇല്ലാതാക്കുന്നത് ഇരയെ കൊല്ലുവാന്‍ വാടക കൊലയാളിയെ ഏല്‍പ്പിക്കുന്നത് പോലെയാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് കര്‍ദ്ദിനാള്‍ ഡോളന്റെ കുറിപ്പ് അവസാനിക്കുന്നത്.