Saturday, April 13, 2024

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേയ്ക്ക്.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: ഭാരതത്തിൽ നിന്നുള്ള ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തപ്പെടുന്നു. 2022 മെയ് 15 ഞായറാഴ്‌ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി നാമകരണം ചെയ്യുന്നു. ഞായറാഴ്ച രാവിലെ കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി സ്തോത്രഗീതം ആലപിക്കപ്പെടും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2:30ന് കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മിനിറ്റ് സമയത്തേക്ക് പള്ളിമണികൾ മുഴക്കണമെന്നും തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള കന്യാകുമാരി ജില്ലയിൽ നട്ടാലം എന്ന സ്ഥലത്ത് വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23 ന് ജനിച്ചു. 1745 മെയ് മാസം വടക്കൻകുളത്തിൽ സ്വർഗ്ഗാരോപിത രാജ്ഞിയുടെ ദൈവാലയത്തിൽ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ച് ദേവസഹായം എന്ന പേര് സ്വീകരിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ പത്നി ഭാർഗ്ഗവിയമ്മയും ജ്ഞാനസ്നാനം സ്വീകരിച്ച് ജ്ഞാനപ്പു എന്ന് പേര് സ്വീകരിച്ചു.

മാർത്താണ്ഡവർമ്മ രാജാവിന്റെ ഭരണത്തിൻ കീഴിൽ വിശ്വാസത്തെപ്രതി അദ്ദേഹം കൊടിയ പീഡനങ്ങൾക്ക് ഇരയായി. രാജാവ് അദ്ദേഹത്തെ കയ്യാമം വച്ചു ജയിലിൽ അടച്ചു. പിന്നീട് രാജകല്പന പ്രകാരം അദ്ദേഹത്തെ വിലങ്ങണിയിച്ച് നഗരങ്ങൾതോറും വലിച്ചിഴച്ച് മർദ്ദിച്ച് അവശനാക്കി അപമാനിച്ചു. ഈ കൊടിയ പീഡനങ്ങൾ മൂന്നു വർഷങ്ങളോളം നീണ്ടുനിന്നു. ഇക്കാലയളവിൽ ഒരിക്കൽ പോലും അദ്ദേഹത്തിനു വിശ്വാസ ചാഞ്ചല്യം ഉണ്ടായില്ല. അതിനാൽ ഒടുവിൽ രാജകല്പനപ്രകാരം കാറ്റാടി മലയിൽ വച്ച് 1752 ജനുവരി 14 ന് വെടിവച്ച് കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ മൃതശരീരം മൃഗങ്ങൾ ഭക്ഷിക്കുന്നതിനുവേണ്ടി വനത്തിനുള്ളിൽ ഉപേക്ഷിച്ചു.

പിന്നീട് കാട്ടിൽ നിന്നും ലഭിച്ച ശരീരാവശിഷ്ടങ്ങൾ കോട്ടാറിൽ ഉള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ ദേവാലയത്തിൽ ബലിപീഠത്തിന് മുന്നിൽ അടക്കം ചെയ്തു. ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്തതു കൊണ്ടു ഭാരതത്തിലെ ജനങ്ങൾ ഇന്നും അദ്ദേഹത്തെ സ്നേഹിക്കുകയും വേദസാക്ഷി എന്നുള്ള നിലയിൽ വണങ്ങുകയും ചെയ്യുന്നു.

രക്തസാക്ഷിയായ ദേവസഹായംപിള്ള അനുഭവിച്ച പീഡകൾ

1. രാജാവിനേയും ദേവന്മാരേയും അപമാനിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ടു.
2. ഏകനായി തടവറയിൽ അടച്ചു.
3. എരിക്കിൻ പൂമാല ഇട്ട് എരുമപ്പുറത്ത് കയറ്റി പരിഹസിച്ചു കൊണ്ടുപോയി.
4. ഉള്ളം കാലിൽ ചാട്ടവാറുകൊണ്ട് 30 അടികൊടുത്തു.
5. എട്ടു താലൂക്കധികാരികളുടെ മുമ്പിൽ വിചാരണ നടത്തി.
6. വെയിലത്ത് കരിങ്കൽ തൂണിൽ കെട്ടി നിർത്തി.
7. എരുമപ്പുറത്തു നിന്നും വീണപ്പോൾ വഴിയിലൂടെ എരുമ വലിച്ചുകൊണ്ടുപോയി.
8. മുളകു തിളപ്പിച്ച ആവിയിൽ ശ്വാസം പിടിക്കാൻ നിർത്തി.
9. മരപ്പെട്ടിക്കുള്ളിൽ ഉറുമ്പിനെ ഇട്ട് കടിക്കുന്നതിനായി അടച്ചുവെച്ചു.
10, പാമ്പ്, തേൾ മുതലായ വിഷജന്തുക്കളെ ഇട്ട മുറിയിൽ വാ മൂടികെട്ടി നിർത്തി.
11. തിളച്ചു പൊങ്ങുന്ന ചുണ്ണാമ്പു ചൂളയിൽ നിർത്തി.
12. ദുർഗന്ധം വമിക്കുന്ന കുരങ്ങിൻ കൂട്ടിൽ അടച്ചു.
13. കൈകാലുകൾ തടിയിൽ കെട്ടിതൂക്കികൊണ്ടുപോയി.
14. അവസാനം വെടിവെച്ചു കൊല്ലപ്പെട്ടു.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111