1931ൽ ഇറ്റലിയിലെ ബെർഗാമോ എന്ന സ്ഥലത്ത് ജനിച്ച പിയറീന ചെറുപ്പത്തിൽ തന്നെ ദൈവവിശ്വാസത്തിൽ അടിയുറച്ചവളായിരുന്നു. ദിവസേന വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന അവൾ പഠനത്തിലും സമർത്ഥയായിരുന്നു. എന്നാൽ വീട്ടിലെ ദാരിദ്ര്യം മൂലം പതിനൊന്നാം വയസ്സിൽ അവൾ പഠനം നിർത്തി. പതിനഞ്ചാം വയസ്സിൽ ഒരു നെയ്ത്തുശാലയിൽ അവൾ ജോലി ചെയ്യാൻ തുടങ്ങി.ഒരു കന്യകയായി എന്നും ദൈവത്തിനു വേണ്ടി ജീവിക്കുമെന്ന് അവള്‍ ശപഥം ചെയ്തിരുന്നു.സാഹചര്യങ്ങൾ അനുവദിക്കാതിരുന്നതിനാൽ കന്യാസ്ത്രീ ആകാതിരുന്ന അവൾ എന്നാൽ ഒരു മതാധ്യാപികയായും സാമൂഹ്യപ്രവർത്തകയായും ദൈവശുശ്രുഷ ചെയ്തു. വിശുദ്ധ മരിയ ഗോരെത്തിയുടെ നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ അവൾക്ക് ഭാഗ്യം ലഭിച്ചു. വിശുദ്ധ മരിയ ഗോരെത്തിയെ പോലെ തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അവൾ ആഗ്രഹിച്ചു.1957ൽ പീയറീനയ്ക്കു 26 വയസു പ്രായമുള്ളപ്പോള്‍, ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വീട്ടിലെത്തിയപ്പോള്‍ കാമഭ്രാന്തനായ ഒരു യുവാവ് അവളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ വഴങ്ങിയില്ല. പലവിധ പ്രലോഭനങ്ങള്‍ കൊണ്ട് അയാള്‍ അവളെ വശീകരിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അവളെ അയാള്‍ കല്ലെറിഞ്ഞു വീഴ്ത്തി. മാനഭംഗപ്പെടുത്തിയ ശേഷം അവളെ കൊലപ്പെടുത്തുകയും ചെയ്തു.തന്റെ ചാരിത്ര്യം നിലനിര്‍ത്തുന്നതിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച പിയറീനയെ മാനംഭംഗത്തിനിരയാകുന്നവരുടെ മധ്യസ്ഥയായാണ് കണക്കാക്കുന്നത്
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ പുണ്യാത്മാവിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/blessed-pierina-morosini-428
https://www.marypages.com/pierina-morosini.html?lang=en
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount